ആലപ്പുഴ > മന്ത്രി കെടി ജലീലിന്റെ പൊതുപരിപാടി നടക്കാനിരിക്കെ ആലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ എം ആരിഫിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് തീയിട്ടു. പ്രതി കോൺഗ്രസ് പ്രവർത്തകനായ കാലേ പാച്ചൻ എന്ന് വിളിക്കുന്ന ജോഷിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ആലപ്പുഴയിലെ മണ്ണഞ്ചേരി ഇലക്ഷന്‍ മേഖലാ കമ്മിറ്റി ഓഫീസിനാണ് ഇന്ന് പുലർച്ചെ അജ്ഞാതർ തീയിട്ടത്. കനത്ത നാശമാണ് ഓഫീസിന് ഉണ്ടായത്. 125 ഓളം കസേരകളും ഫ്‌ളോര്‍മാറ്റും തറപോളയും ഷീറ്റും അടക്കമുള്ള സാധനങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.
സംഭവം തൊട്ടടുത്ത കടയിലെ സിസി ടീവീ ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. ഇത് പരിശോധിച്ചതിനെ തുടർന്നാണ് പ്രതി പിടിയിലായത്. മാരാരിക്കുളം സിഐ യുടെ നേതൃത്വത്തിൽ പൊലീസ് പ്രദേശത്തു ക്യാമ്പ് ചെയ്യുന്നുണ്ട്. എൽ ഡി എഫ് നേതാക്കളായ സിബി ചന്ദ്രബാബു, ജി വേണുഗോപാൽ, കെഡി മഹീന്ദ്രൻ, എ ശിവരാജൻ, പിവി സത്യനേശൻ, അഡ്വ ആർ റിയാസ്, അഡ്വ പി എസ് അജ്മൽ, പി എ ജുമൈലത്തു, സി കെ രതികുമാർ, പി രഘുനാഥ്, കെ ഡി വേണു തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു.
ബുധനാഴ്‌ച രാവിലെ 9 മണിക്കായിരുന്നു മന്ത്രി കെ ടി ജലീലിന്റെ പരിപാടി നിശ്ചയിച്ചിരുന്നത്.
from Kerala || Deshabhimani Online News http://bit.ly/2VOlHoB
via IFTTT
No comments:
Post a Comment