തിരുനക്കര മൈതാനിയിലും പാർടി ആസ്‌ഥാനത്തും ഇന്ന്‌ പൊതുദർശനം; കൊച്ചിയിൽ നിന്ന്‌ വിലാപയാത്ര - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 10, 2019

തിരുനക്കര മൈതാനിയിലും പാർടി ആസ്‌ഥാനത്തും ഇന്ന്‌ പൊതുദർശനം; കൊച്ചിയിൽ നിന്ന്‌ വിലാപയാത്ര

കോട്ടയം> അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ മൃതദേഹം ഇന്ന് കൊച്ചിയിൽനിന്ന്‌ കോട്ടയത്തേക്ക്‌ വിലാപയാത്രയായി  കൊണ്ടുപോകും. ഇന്നലെ ലേക്ക് ഷോര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ ഒമ്പതോടെ  കോട്ടയത്തേക്ക് കൊണ്ടു പോകും.  പത്തര മുതല്‍ കേരള കോണ്‍ഗ്രസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയക്കും. അവിടെ നിന്നും വിലാപയാത്രയായി കോട്ടയം തിരുനക്കര മൈതാനിയിലേക്ക് കൊണ്ടു വരും.



വൈകുന്നേരം വരെ ഇവിടെ പൊതുദര്‍ശനത്തിന് വയ്ക്കും. അവിടെ നിന്നും അയ്യര്‍കുന്ന് വഴി പാലായില്‍ എത്തിച്ച ശേഷം വ്യാഴാഴ്ച്ച വൈകിട്ട് രണ്ട് മണിവരെ മാണിയുടെ പാലായിലെ കരിങ്ങോഴക്കല്‍ വീട്ടിലും പൊതുദര്‍ശനത്തിനായി വയ്ക്കും. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ സംസ്കാര ശ്രുശൂഷകള്‍ ആരംഭിക്കും. വൈകിട്ട് മൂന്ന് മണിക്ക് പാലാ കത്തീഡ്രല്‍ ചര്‍ച്ചിലാവും മാണിയുടെ സംസ്കാരചടങ്ങുകള്‍ നടക്കുക.

ചൊവ്വാഴ്ച്ച വൈകിട്ട് അ‍ഞ്ചോടെയാണ്‌ മാണി ലേക്ക് ഷോര്‍ ആശുപത്രിയിൽ അന്തരിച്ചത്‌.ശ്വാസകോശരോഗത്തെ തുടർന്ന്‌ ചികിൽത്സയിലായിരുന്നു മാണി.  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം, പി.ജെ.ജോസഫ് , എന്നിവർ ആശുപത്രിയിൽ എത്തി അന്ത്യോപചാരമർപ്പിച്ചു . മാണിയുടെ മരണത്തെ തുടര്‍ന്ന് കോട്ടയത്തേയും എറണാകുളത്തേയും എല്ലാ മുന്നണി സ്ഥാനാര്‍ഥികളും പ്രചാരണം അവസാനിപ്പിച്ചു. യുഡിഎഫിന്‍റെ പ്രമുഖ നേതാക്കളെല്ലാം അന്ത്യാഞ്‌ജലിയർപ്പിക്കാൻ കോട്ടയത്ത് എത്തും.



from Kerala || Deshabhimani ​Online ​News http://bit.ly/2UM60Ro
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages