തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് ഒരു ജനത; ബോളിവുഡ്‌ താരം മത്സരിക്കുന്ന യുപിയിലെ പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാന്‍ ഒരാള്‍പോലും എത്തിയില്ല - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് ഒരു ജനത; ബോളിവുഡ്‌ താരം മത്സരിക്കുന്ന യുപിയിലെ പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാന്‍ ഒരാള്‍പോലും എത്തിയില്ല

ഇ വാർത്ത | evartha
തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് ഒരു ജനത; ബോളിവുഡ്‌ താരം മത്സരിക്കുന്ന യുപിയിലെ പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാന്‍ ഒരാള്‍പോലും എത്തിയില്ല

ലഖ്‌നൗ: രാജ്യത്തെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ്‌ ആരംഭിച്ച്‌ എട്ട്‌ മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഒരാള്‍ പോലും വോട്ട്‌ ചെയ്യാന്‍ എത്താതെ ഒരു പോളിംഗ്‌ ബൂത്ത്‌. യുപിയിലെ ഫത്തേപൂര്‍സിക്രി മണ്ഡലത്തിലെ ഒരു പോളിംഗ്‌ ബൂത്തിലാണ്‌ ജനങ്ങള്‍ ആരും തന്നെ വോട്ട്‌ ചെയ്യാന്‍ എത്താതിരുന്നത്. പ്രശസ്തനായ ബോളിവുഡ്‌ താരം രാജ്‌ ബബ്ബാര്‍ കോണ്‍ഗ്രസിനു വേണ്ടി ജനവിധി തേടുന്ന മണ്ഡലമാണ്‌ ഫത്തേപൂര്‍ സിക്രി. രാജ്‌കുമാര്‍ ചാഹര്‍ ആണ്‌ ഇവിടെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി.

ഗ്രാമത്തിലേക്ക് ആവശ്യമായ ജലസേചന സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക്‌ ലഭ്യമാക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ്‌ മംഗോളികാലാ ഗ്രാമത്തിലുള്ള 41ാം നമ്പര്‍ ബൂത്തില്‍ വോട്ട്‌ രേഖപ്പെടുത്താന്‍ ആരും എത്താഞ്ഞത്‌. ലോക്സഭാ തെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിക്കുമെന്ന്‌ ഗ്രാമവാസികള്‍ നേരത്തെ അറിയിച്ചിരുന്നെങ്കിലും അവരുടെ തീരുമാനം ഇത്ര കടുത്തതാണെന്ന്‌ രാഷ്ട്രീയനേതാക്കള്‍ കരുതിയിരുന്നില്ലെന്നാണ്‌ ലഭിക്കുന്ന വിവരം.

ഉരുള കിഴങ്ങും കരിമ്പും ആണ്‌ മംഗോളികാലായിലെ പ്രധാന കൃഷി. കൃഷിയുടെ ആവശ്യത്തിന് മതിയായ ജലസേചന സൗകര്യം അധികൃതര്‍ ഒരുക്കിത്തരുന്നില്ലെന്നാണ്‌ കര്‍ഷകരുടെ പരാതി. ഇവിടെതന്നെ ചില പ്രദേശങ്ങളില്‍ കുടിവെള്ളപ്രശ്‌നവും രൂക്ഷമാണ്‌.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha http://bit.ly/2Uq1X95
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages