ആദിവാസി വാച്ചറെ കടുവ ആക്രമിച്ചു ; ഗുരുതര പരിക്ക‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 22, 2019

ആദിവാസി വാച്ചറെ കടുവ ആക്രമിച്ചു ; ഗുരുതര പരിക്ക‌്


ബത്തേരി
വള്ളുവാടിയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി -വനം വാച്ചർക്ക‌് ഗുരുതര പരിക്ക‌്.  തോരമംഗലം കോളനിയിലെ കരുണാകരനാണ‌് (55) പരിക്കേറ്റത‌്. കുറിച്യാട‌് റെയിഞ്ചിലെ കുപ്പാടി സെക‌്ഷനിലെ ഫോറസ‌്റ്റ‌് വാച്ചറാണ‌്.    വള്ളുവാടി പ്രദേശത്ത‌് ഏതാനും ആഴ‌്ചകളായി കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഞായറാഴ‌്ച രാത്രി പ്രദേശവാസിയുടെ വളർത്തുനായയെ കടുവ കടിച്ചുകൊണ്ടുപോയിരുന്നു.  ഇത‌് സംബന്ധിച്ച‌് പ്രദേശത്ത‌് തെരച്ചിൽ നടത്തുന്നതിനിടെ പകൽ ഒമ്പതരയോടെയാണ‌് കടുവ കരുണാകരനെ ആക്രമിച്ചത‌്. കൈക്കും കാലിനുമാണ‌് പരിക്ക‌്. കരുണാകരനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വള്ളുവാടിയിൽ ശക്തമായ പ്രതിഷേധം ഉയരുകയും നാട്ടുകാർ റോഡും വനപാലകരെയും ഉപരോധിക്കുകയും ചെയ‌്തതോടെ കടുവയെ കൂട‌ുവച്ച‌് പിടികൂടാൻ ഉന്നത വനപാലകർ ഉത്തരവിട്ടു.



from Kerala || Deshabhimani ​Online ​News http://bit.ly/2UPiDvL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages