ഇ വാർത്ത | evartha
രാഹുല്‍ ഗാന്ധിയെ വിമർശിക്കാനായി ബിജെപിയുടെ വാക്കുകള്‍ സിപിഎം കടം വാങ്ങുന്നു: എ കെ ആന്‍റണി
കാസർകോട്: കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുല്‍ ഗാന്ധിയെ വിമർശിക്കാന്‍ ബിജെപിയുടെ വാക്കുകള്‍ സിപിഎം കടം വാങ്ങുകയാണെന്ന് എഐസിസി പ്രവര്‍ത്തക സമിതി അംഗം എ കെ ആന്‍റണി. കാസർകോട് ജില്ലയിലെ പെരിയ ഇരട്ട കൊലപാതകത്തില്‍ സിബിഐ അന്വഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചതിന് ശേഷം ആന്‍റണി പറഞ്ഞു.
രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പിൽ വയനാട്ടില്‍ മത്സരിക്കുന്നതിന്‍റെ ഗുണം ഇടത്പക്ഷത്തിനും ലഭിക്കും. തമിഴ്നാട്ടിലെ നീലഗിരിക്കടുത്ത് രണ്ട് മണ്ഡലങ്ങളില്‍ സിപിഎമ്മും സിപിഐയും മത്സരിക്കുന്നുണ്ട്, രാഹുലിന്‍റെ വയനാട്ടിലെ സാന്നിധ്യം ഇടതുപക്ഷത്തിന് അവിടെ ജയമൊരുക്കുമെന്നും ആന്‍റണി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുക്കാന്‍ കാസർകോടെത്തിയതായിരുന്നു അദ്ദേഹം. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരായിരുന്ന കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബാംഗങ്ങളെയും ആന്‍റണി സന്ദര്‍ശിച്ചു.അതേസമയം, കോഴിക്കോട്ടെ എം കെ രാഘവനെതിരായ ആരോപണത്തില്‍ ആന്‍റണി പ്രതികരിച്ചില്ല. താന്‍ കോഴിക്കോട് എത്തുമ്പോൾ മാധ്യമപ്രവര്‍ത്തകരെ കാണുമെന്നും വിഷയത്തില്‍ അപ്പോള്‍ പ്രതികരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha http://bit.ly/2YYV966
via IFTTT
No comments:
Post a Comment