ന്യൂഡൽഹി > കേരളത്തിൽ കോൺഗ്രസ് സ്ഥാനാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച ആം ആദ്‌മി സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെതിരെ കേന്ദ്ര നേതൃത്വം രംഗത്ത്. സംഭവത്തിൽ രണ്ട് മണിക്കൂറിനകം വിശദീകരണം നൽകാൻ സംസ്ഥാന കൺവീനർ സി ആർ നീലകണ്‌ഠനോട് ദക്ഷിണേന്ത്യയുടെ ചുമതയുള്ള സോമനാഥ് ഭാരതി ആവശ്യപ്പെട്ടു.
ആംആദ്‌മി പാർട്ടിയുടെ നിലപാടുകൾ പറയേണ്ടത് രാഷ്‌ട്രീയ കാര്യസമിതി തീരുമാന പ്രകാരമാണ്. എന്നാൽ കമ്മിററി അറിയാതെയാണ് കോൺഗ്രസിന് പിന്തുണ നൽകിക്കൊണ്ടുള്ള പ്രസ്‌താവന. പാർട്ടി സംസ്ഥാന കൺവീനർ സിആർ നീലകണ്ഠന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നിർദ്ദേശ പ്രകാരമാണ് ദേശീയ നേതൃത്വത്തിന്റെ നോട്ടീസ്.
11 സീറ്റുകളിൽ യുഡിഎഫ് സ്ഥാനാർഥികളെ എഎപി പിന്തുണയ്ക്കുമെന്ന് നീലകണ്ഠൻ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയ കാര്യ സമിതിയുടെ അംഗീകാരം ഇല്ലാതെ പിന്തുണ പഖ്യാപിച്ചത് എങ്ങനെയെന്ന് വിശദീകരിക്കാനാണ് നീലകണ്ഠന് നിർദ്ദേശം. വിശദീകരണം തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
from Kerala || Deshabhimani Online News http://bit.ly/2UvzwXf
via IFTTT
No comments:
Post a Comment