തിരുവനന്തപുരം > തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് അപകടമുണ്ടായ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. തുലാഭാരത്രാസ് പൊട്ടിവീഴുമെന്നത് താന്‍ ആദ്യമായിട്ട് കേള്‍ക്കുന്നതാണെന്നും കാര്യങ്ങള്‍ എല്ലാം അറിയുന്നത് നല്ലതാണെന്നും തരൂര്‍ പറഞ്ഞു.
തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവിലില്‍ ശശി തരൂര്‍ തുലാഭാരം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. തരൂരിന്റെ തലയ്ക്ക് മുറിവേറ്റിരുന്നു.
അപകടത്തിന് കാരണം തരൂരിനൊപ്പമുണ്ടായിരുന്ന യുഡിഎഫ് പ്രവര്‍ത്തകരുടെ കൈയ്യിലിരുപ്പ് കൊണ്ടാണെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞത്. .പഞ്ചസാര കൊണ്ടായിരുന്നു ശശി തരൂര്‍ തുലാഭാരം. പറഞ്ഞത് അനുസരിയ്ക്കാതെ പ്രവര്‍ത്തകര്‍ ആവശ്യത്തിലധികം പഞ്ചസാര തുലാഭാരത്തട്ടില്‍ എടുത്തുവച്ചെന്ന് ക്ഷേത്രം സെക്രട്ടറി ആര്‍ പി നായര്‍വാര്‍ത്താ ചാനലുകളോട് പറഞ്ഞു.കൂടാതെ പ്രവര്‍ത്തകര്‍ ചങ്ങലയില്‍ പിടിച്ചു തൂങ്ങുകയും ചെയ്തു. ഇതിനിടെ ഭാരം താങ്ങാന്‍ വച്ചിരുന്ന സ്റ്റൂള്‍ ആരോ എടുത്തുമാറ്റിയെന്നും ക്ഷേത്രം സെക്രട്ടറി പറഞ്ഞു. പെട്ടെന്ന് ഭാരം വന്നപ്പോള്‍ ചങ്ങലയുടെ കൊളുത്ത് നിവര്‍ന്ന് ത്രാസ് പൊട്ടുകയായിരുന്നു.
from Kerala || Deshabhimani Online News http://bit.ly/2IozbnX
via IFTTT
No comments:
Post a Comment