നിർണായക തെരഞ്ഞെടുപ്പിൽ ആരാണ്‌ മുഖ്യശത്രുവെന്ന്‌ കോൺഗ്രസ്‌ വ്യക്‌തമാക്കണം: യെച്ചൂരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 3, 2019

നിർണായക തെരഞ്ഞെടുപ്പിൽ ആരാണ്‌ മുഖ്യശത്രുവെന്ന്‌ കോൺഗ്രസ്‌ വ്യക്‌തമാക്കണം: യെച്ചൂരി

കൊച്ചി> വരാനിരിക്കുന്ന നിർണായക തെരഞ്ഞെടുപ്പിൽ ആരാണ്‌ മുഖ്യശത്രുവെന്ന്‌ കോൺഗ്രസ്‌ വ്യക്‌തമാക്കണമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എറണാകുളം പ്രസ്‌ക്ലബ്ബിൽ മീറ്റ്‌ ദി പ്രസിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി.

ജനദ്രോഹ നടപടികൾ നയമാക്കിയ നരേന്ദ്രമോഡിയെ പുറത്താക്കുകയും ബദൽ സർക്കാർ രൂപീകരിക്കുകയുമാണ്‌  ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ  ലക്ഷ്യം. ഫാസിസ്‌റ്റ്‌ ശക്‌തികൾ ഇന്ത്യ ആർജിച്ച മതേതരമൂല്യങ്ങളെ തുടച്ചുനീക്കാനാണ്‌ ശ്രമിക്കുന്നത്‌. വരാൻ പോകുന്നത്‌ നിർണായകമായ തെരഞ്ഞെടുപ്പാണ്‌.മോഡി സർക്കാരിനെ അധികാരത്തിൽനിന്ന്‌ പുറത്താക്കുകയും മതനിരപേക്ഷത സംരക്ഷിക്കുന്ന ബദൽ സർക്കാർ  രൂപീകരിക്കുകയുമാണ്‌ ലക്ഷ്യം.

മതേതര സ്വഭാവത്തോടെ ഇന്ത്യയെ നിൽനിർത്താനാകുമോ എന്നതാണ്‌ ചോദ്യം. അതിനായി ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ ശക്‌തി വർദ്ധിപ്പിക്കണം. യെച്ചൂരി പറഞ്ഞു.

ഇടതുപക്ഷത്തിന്റെ കരുത്ത‌് വർധിച്ചാലതിന്റെ ഗുണം രാജ്യത്തിനാണ്‌.  2004ലെ അനുഭവം ഇതു തെളിയിച്ചതാണ‌്. ജനങ്ങൾക്ക‌് ഗുണകരമായ ഒരുപാട‌് കാര്യങ്ങൾ അന്നത്തെ സർക്കാരിനെക്കൊണ്ട‌് നടപ്പാക്കാൻ ഇടതുപക്ഷത്തിനായി. തെരഞ്ഞെടുപ്പിനു മുമ്പ‌് സഖ്യമുണ്ടാക്കുന്ന രീതി ദേശീയരാഷ‌്ട്രീയത്തിലില്ല.2019ലും ഇതുതന്നെ സംഭവിക്കും.നുണകളാൽ കെട്ടിപ്പൊക്കിയ കൊട്ടാരമാണ‌് ബിജെപി സർക്കാരെന്നും യെച്ചൂരി പറഞ്ഞു.

കേരളത്തിൽ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ 2004 നു സമാനമായ സാഹചര്യമാണ‌് ഒരുങ്ങുന്നത്‌. കേരളത്തിൽ ബിജെപി ചിത്രത്തിലില്ല. എൽഡിഎഫും യുഡിഎഫും തമ്മിൽ നേരിട്ടുള്ള മത്സരമാണിവിടെ. രാജ്യം മുഴുവൻ ബിജെപിയെ തോൽപ്പിക്കാൻ ഒറ്റക്കെട്ടാവുമ്പോൾ ഇടതുപക്ഷത്തെ പരാജയപ്പെടുത്താനാണ‌് കോൺഗ്രസ‌് ലക്ഷ്യമിടുന്നതെന്നും  യെച്ചൂരി ചോദിച്ചു



from Kerala || Deshabhimani ​Online ​News https://ift.tt/2OIrqth
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages