പൂഞ്ഞാറിൽ പി സി ജോർജ്ജിന്റെ ജനപക്ഷത്തു നിന്ന് കൊഴിഞ്ഞു പോക്ക് തുടരുന്നു; നിരവധി പേർ ഇടതുപക്ഷത്തേക്ക്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 7, 2019

പൂഞ്ഞാറിൽ പി സി ജോർജ്ജിന്റെ ജനപക്ഷത്തു നിന്ന് കൊഴിഞ്ഞു പോക്ക് തുടരുന്നു; നിരവധി പേർ ഇടതുപക്ഷത്തേക്ക്‌

മുണ്ടക്കയം > പൂഞ്ഞാർ മണ്ഡലത്തിൽ ജനപക്ഷം പാർട്ടിയിൽ നിന്നും വൻ കൊഴിഞ്ഞുപോക്ക് തുടരുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൻഡിഎ മുന്നണിയുമായി സഹകരിക്കാൻ ഉള്ള പി സി ജോർജ്ജിന്റെ ഏകപക്ഷീയമായ തീരുമാനത്തോട് ഉള്ള പ്രതിഷേധം പാർട്ടിയിൽ ആളിപ്പടർന്ന് കൊണ്ടിരിക്കെയാണ് മുണ്ടക്കയം പഞ്ചായത്തിൽ നിന്നടക്കം അൻപതിലധികം പേർ ഇടതുപക്ഷത്തിന് പിന്തുണ അറിയിച്ച് ജനപക്ഷം വിട്ടത്.

ജനപക്ഷം വിട്ട് എല്‍‌ഡിഎഫുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തീരുമാനിച്ച പി ഡി ജോൺ പൗവ്വത്തിലിന്റെ നേതൃത്വത്തിൽ ഉള്ള പ്രവർത്തകരെ സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സഖാവ്. കെ ജെ തോമസ് മുണ്ടക്കയം ലോക്കൽ കമ്മിറ്റി ആഫീസിൽ ചേർന്ന യോഗത്തിൽ ഹാരമണിയിച്ച് സ്വീകരിച്ചു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ജനപക്ഷം പാർട്ടിയിൽ നിന്നും ഇടതുപക്ഷത്തേക്ക് ഇനിയും നൂറു കണക്കിനാളുകൾ വരും ദിവസങ്ങളിൽ എത്തുമെന്നും ഇനി വരുന്ന കാലം ഇടതു പക്ഷത്തിന് ഒപ്പം ചേർന്നു പോകുമെന്നും പ്രവർത്തകർ വിശദീകരിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2I2e6PR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages