ജമ്മു കേന്ദ്ര സർവ്വകലാശാലയിലെ മലയാളി വിദ്യാർത്ഥികൾക്ക് നേരെ സംഘപരിവാർ അക്രമത്തിൽ പ്രതിഷേധമുയർത്തുക : എസ്എഫ്ഐ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 15, 2019

ജമ്മു കേന്ദ്ര സർവ്വകലാശാലയിലെ മലയാളി വിദ്യാർത്ഥികൾക്ക് നേരെ സംഘപരിവാർ അക്രമത്തിൽ പ്രതിഷേധമുയർത്തുക : എസ്എഫ്ഐ

കൊച്ചി> സംഘപരിവാറിന്റെ നേതൃത്വത്തിൽ ജമ്മു കേന്ദ്ര സർവ്വകലാശാലയിൽ നടക്കുന്ന അക്രമങ്ങളിൽ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്ന് എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ ദേവ് പ്രസ്താവനയിൽ അഭ്യര്‍ഥിച്ചു

ആർ.എസ്.എസ്സിന് ഇനിയും കലിയടങ്ങിയിട്ടില്ല .അവർ വിദ്യാർത്ഥി വേട്ട തുടരുകയാണ്.ജമ്മു കേന്ദ്ര സർവ്വകലാശാലയിലെ മലയാളി വിദ്യാർത്ഥികളെ എ.ബി.വി.പി സംഘപരിവാർ പ്രവർത്തകർ അക്രമിച്ചു.മലയാളി വിദ്യാർത്ഥികൾ രാജ്യദ്രോഹികളും കമ്മ്യൂണിസ്റ്റുകളും മാംസാഹാരംകഴിക്കുന്നവരുമാണെന്ന് പറഞ്ഞുകൊണ്ടാണ് അക്രമം അഴിച്ച് വിട്ടത്.

സർവ്വകലാശാലയിൽ രാഷ്ട്രീയ സംഘടന പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിക്കൊണ്ട് വി.സി ഉൾപ്പെടെയുള്ള സർവ്വകലാശാല അധികൃതരുടെ ഒത്താശയോടെയാണ് സംഘപരിവാർ അക്രമം നടത്തുന്നത്.

30 കിലോമീറ്റർ ദൂരെയുള്ള ഹോസ്റ്റലിലേക്ക് വിദ്യാർത്ഥികൾക്ക് യാത്രചെയ്യുന്നതിനുള്ള ബസ് സർവ്വീസിന് വലിയതുക ഈടാക്കുന്നതിൽ പ്രതിഷേധിച്ച മലയാളി വിദ്യാർത്ഥികളോട് അധികൃതരുടെ ശത്രുതാമനോഭാവം തുടരുകയാണ്.

ഹോസ്റ്റലിലെ 70% വിദ്യാർത്ഥികൾ മാംസാഹാരം കഴിക്കുന്നവരാണെങ്കിലും സസ്യാഹാരം മാത്രമേ ഹോസ്റ്റലിൽ വിതരണം ചെയ്യാവൂ എന്ന് എ.ബി.വി.പി പ്രവർത്തകർ ചട്ടം പുറത്തിറക്കിയിരിക്കുകയാണ്.ഇത് സൂചിപ്പിക്കുന്നത് സംഘപരിവാരം ഭക്ഷണസ്വാതന്ത്ര്യത്തിന് നേരെ നടത്തിയ കടന്നുകയറ്റം ഇനിയും തുടരുന്നു എന്നാണ്.

കേരളത്തിൽനിന്നുള്ള മുപ്പത്തിഅഞ്ചോളം വരുന്ന വിദ്യാർത്ഥികൾക്ക് നേരെ അക്രമങ്ങൾ തുടരുകയാണ്... അവകാശ സംരക്ഷണത്തിനായി എസ്.എഫ്.ഐ യോടൊപ്പം അണിനിരന്നവരെയും വ്യാപകമായി അക്രമിക്കുകയാണ്- സച്ചിന്‍ പ്രസ്താവനയില്‍ പറഞ്ഞു.

 



from Kerala || Deshabhimani ​Online ​News http://bit.ly/2ZbGbcV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages