ഇ വാർത്ത | evartha
പ്രധാനമന്ത്രിയുടെ പേരിൽ സംപ്രേക്ഷണം ചെയ്തുവരുന്ന ‘മോദി: ജേര്‍ണി ഓഫ് എ കോമണ്‍ മാന്‍’ വെബ് സീരീസ് നിർത്തി വെക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ്
ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ സംപ്രേക്ഷണം ചെയ്തു വന്നിരുന്ന വെബ് സീരിസ് ഉടന്‍ നിര്‍ത്തി വയ്ക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. ഇറോസ് നൗ സംപ്രേക്ഷണം ചെയ്തു വരുന്ന ‘മോദി: ജേര്‍ണി ഓഫ് എ കോമണ്‍ മാന്‍’ എന്ന വെബ് ഷോയാണ് തെരഞ്ഞെടുപ്പ് ചട്ടലംഘനം ചൂണ്ടിക്കാട്ടി ഉടനെ നിര്‍ത്തി വയ്ക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ രാഷ്ട്രീയ നേതാക്കളുടേയോ പ്രസ്ഥാനങ്ങളുടേയും ജീവിതമോ ചരിത്രമോ സ്വാധീനിക്കുന്ന രീതിയില്‍ ഇലക്ട്രിക്ക് മീഡിയ വഴി പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വെബ് സീരിസ് സംപ്രേക്ഷണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞത്.
സീരീസിന്റെ ഇതുവരെ പുറത്തു വന്ന ട്രെയിലര്‍ പരിശോധിച്ചതില്‍ മോദിയുടെ രാഷ്ട്രീയ ജീവിതമാണ് ഉള്ളടക്കമെന്ന് ബോധ്യപ്പെട്ടതായും ഈ സാഹചര്യത്തില്‍ ഇറോസ് നൗ നിലവില്‍ സംപ്രേക്ഷണം ചെയ്തു കഴിഞ്ഞ അഞ്ച് എപ്പിസോഡുകളും പിന്‍വലിക്കണമെന്നും തുടര്‍ന്നുള്ള എപ്പിസോഡുകളുടെ സംപ്രക്ഷണം താല്‍കാലികമായി നിര്‍ത്തി വയ്ക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച നോട്ടീസില്‍ പറയുന്നു.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha http://bit.ly/2GwNFzP
via IFTTT
No comments:
Post a Comment