കന്നി പ്രസവത്തിലെ അഞ്ച‌് കൺമണികൾ കന്നിവോട്ടിനും ഒന്നിച്ചെത്തി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 24, 2019

കന്നി പ്രസവത്തിലെ അഞ്ച‌് കൺമണികൾ കന്നിവോട്ടിനും ഒന്നിച്ചെത്തി


കരുനാഗപ്പള്ളി
ഒരുമിച്ച് പിറന്ന്, ഒരുമിച്ച് വളർന്നവർ തങ്ങളുടെ കന്നിവോട്ട് ചെയ്യാനും ഒരുമിച്ചെത്തി. ആദിനാട് തെക്ക് കന്നേൽവീട്ടിൽ, നാസർ–-റസീന ദമ്പതികളുടെ അഞ്ചുമക്കളാണ് കന്നിവോട്ട് ചെയ്യാൻ ഒരുമിച്ചെത്തിയത്. പോളിങ‌് സ‌്റ്റേഷനു മുന്നിൽ   അഞ്ചു പേരും വരിയായി നിന്നു. പോളിങ‌് ഓഫീസർ ഓരോരുത്തരെയായി വോട്ടു ചെയ്യുന്നതിനായി അകത്തേക്ക് വിളിച്ചു.  അഞ്ചു സഹോദരങ്ങളും കന്നിവോട്ടവകാശം വിനിയോഗിച്ചു.

പ്രവാസിയായ നാസറിനും റസീനയ‌്ക്കും  വിവാഹം കഴിഞ്ഞ‌് ഏഴുവർഷത്തിനു ശേഷമാണ് കുട്ടികൾ ഉണ്ടായത്. ആദ്യ പ്രസവത്തിൽ ലഭിച്ചതാകട്ടെ അഞ്ച‌് കൺമണികളെ. മൂന്നുപെണ്ണും രണ്ടാണും. ചങ്ങൻകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ 1999 സെപ്തംബർ 13 നായിരുന്നു ഇവരുടെ ജനനം. മുഹമ്മദ് അമീൻ, മുഹമ്മദ് ആദിൻ, സുമയ്യ, സുബിന, ഷബാന എന്നീ സഹോദരങ്ങൾക്ക് ഇപ്പോൾ 19 വയസുണ്ട‌്. ഇതോടെ  വോട്ടർ പട്ടികയിൽ പേരു ചേർത്തു.  സഹോദരങ്ങൾ ഒരുമിച്ച് രാവിലെ ഒമ്പതോടെ കുലശേഖരപുരം, കൊച്ചാലുംമൂടിനു സമീപം ആദിനാട് മുസ്ലീം എൽപിഎസിലെത്തിയാണ‌് വോട്ടുചെയ‌്തു. അങ്കണവാടി മുതൽ ഹയർ സെക്കൻഡറി വരെ ഇവരുടെ പഠനവും ഒരുമിച്ചായിരുന്നു. പെൺകുട്ടികൾ ഇപ്പോൾ ടിടിസി പഠനം പൂർത്തിയാക്കി. ആൺ കുട്ടികൾ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥികളാണ്. മാതാപിതാക്കൾക്കൊപ്പമാണ് ഇവർ വോട്ടു ചെയ്യാനെത്തിയത്.



from Kerala || Deshabhimani ​Online ​News http://bit.ly/2IFq02G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages