കഴിഞ്ഞ തവണത്തെ വോട്ട‌് വാങ്ങാൻ ഇത്തവണ ബിജെപിക്കാകുമോ ? എത്രയൊക്കെ വർഗീയത കളിച്ചാലും കേരളത്തിലൊരിടത്തും ബിജെപിയ‌്ക്ക‌് മുന്നിലെത്താനാവില്ല : പിണറായി വിജയൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

കഴിഞ്ഞ തവണത്തെ വോട്ട‌് വാങ്ങാൻ ഇത്തവണ ബിജെപിക്കാകുമോ ? എത്രയൊക്കെ വർഗീയത കളിച്ചാലും കേരളത്തിലൊരിടത്തും ബിജെപിയ‌്ക്ക‌് മുന്നിലെത്താനാവില്ല : പിണറായി വിജയൻ

കോഴിക്കോട‌്
കഴിഞ്ഞ തവണ  കിട്ടിയ വോട്ട‌് ഇത്തവണയും  നേടിയെടുക്കാനുള്ള ആർജ്ജവം ബിജെപിയ‌്‌ക്കുണ്ടോയെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാനത്ത‌് പലയിടത്തും വോട്ട‌് വിൽപ്പനയ‌്ക്ക‌് കരാർ ഉണ്ടാക്കിയിട്ടുണ്ട‌്. ചിലരിൽ നിന്ന‌് ഇതിനുള്ള ഉറപ്പും വാങ്ങിയിട്ടുണ്ട‌്.  കടലുണ്ടി, ചേളന്നൂർ എന്നിവിടങ്ങളിൽ എൽഡിഎഫ‌് തെരഞ്ഞെടുപ്പ‌് റാലിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എത്രയൊക്കെ വർഗീയത കളിച്ചാലും കേരളത്തിലൊരിടത്തും ബിജെപിയ‌്ക്ക‌് മുന്നിലെത്താനാവില്ല. എത്ര കാലമായി ഇവർ വോട്ട‌് വിൽപ്പന തുടങ്ങിയിട്ട‌്.  ഒരു പാർട്ടിയുടെ വോട്ട‌് ഇങ്ങനെ വിൽപ്പന ചരക്കാക്കാമോ. വോട്ട‌് വിൽപ്പനയ‌്ക്ക‌് പല മണ്ഡലങ്ങളിലും കരാറായി കഴിഞ്ഞു. ബിജെപിയുടെ എത്ര സ്ഥാനാർഥികൾക്ക‌് സ്വന്തം വോട്ട‌് കിട്ടുമെന്ന‌് പറയാനാകും. സ്ഥാനാർഥിയായ ഒരു മുൻ നേതാവ‌് വല്ലാത്ത ഗതികേടിലാണിപ്പോൾ. വോട്ട‌്  കരാറിന്റെ  ഭാഗമായി അനുയായികൾ എല്ലാം മറുപക്ഷത്താണ‌്. ആരാണ‌് ആ കരാറിന‌് പിന്നിൽ. അതിന‌് തടയിടാൻ അവർക്ക‌് ആർക്കെങ്കിലും ആകുമോ. കർണാടകയിൽ  40 ലക്ഷം രൂപ കൊടുത്താണ‌് കോൺഗ്രസ‌് എംഎൽഎമാരെ ബിജെപി വാങ്ങുന്നത‌്‌. രാഷ‌്ട്രീയത്തിൽ പാലിക്കേണ്ട ഒന്നും തങ്ങൾക്ക‌് ബാധകമല്ലെന്ന രീതിയിലാണ‌്  നീക്കം.  ബിജെപിയുടെ ഈ നിലപാടിന്റെ ഭാഗമാണ‌് കേരളത്തിൽ അവരുടെ  വോട്ടുകൾ ബാഷ‌്പീകരിക്കുന്നത‌്.

മോദിക്കും അമിത‌് ഷായ‌്ക്കും പല താൽപര്യങ്ങളും ഉണ്ടാവും.  ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ  എന്ത‌് അക്രമം നടത്തിയാലും അവർ സംരക്ഷിക്കും.  ഇവിടെ അത‌് പ്രതീക്ഷിക്കരുത‌്. ഇത‌് നാട‌് വേറെയാണ‌്. അക്രമം കാണിച്ചാൽ അഴിയെണ്ണും. എല്ലാവർക്കും ഇത‌് ബാധകമാണ‌്.  തെരഞ്ഞെടുപ്പിന‌് മുമ്പേ ശബരിമലയിൽ അക്രമപ്രവർത്തനങ്ങൾ നടത്തിയതിനാണ‌് കോഴിക്കോട്ടെ ബിജെപി സ്ഥാനാർഥി ജയിലിലായത‌്.  ഏതറ്റം വരെയും പോകുമെന്നാണ‌് അമിത‌് ഷാ പറയുന്നത‌്. ഏതാണാ അറ്റം, എന്താണതിന്റെ അർഥം?. ശബരിമലയിൽ നിയമവാഴ‌്ചയ‌്ക്ക‌് വേണ്ട നടപടി കർശനമായി എടുക്കാൻ കേന്ദ്ര സർക്കാരാണ‌് ആവശ്യപ്പെട്ടതെന്ന‌് മോഡിയും അമിത‌് ഷായും ഓർക്കണം. നിയമ വാഴ‌്ചയുള്ള രാജ്യമാണിത‌്. സംസ്ഥാനത്തിനും കേന്ദ്രത്തിനും അത‌് നടപ്പാക്കാനേ പറ്റൂ.  അത‌് തകർക്കാനാണ‌് ഇവരുടെ ശ്രമം.  അത്തരക്കാർ വെള്ളം കുടിച്ചിട്ടുണ്ട‌്. അത‌് നിങ്ങൾക്കും ബാധകമാകും. - മുഖ്യമന്ത്രി വ്യക്തമാക്കി



from Kerala || Deshabhimani ​Online ​News http://bit.ly/2IMzokj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages