കൊച്ചി > രാഹുൽഗാന്ധി യുപിയിൽനിന്നു മത്സരിക്കാതെ വയനാടൻ ചുരമേറി ഒളിച്ചോടുന്നത് നാണക്കേടാണെന്ന് ബിജെപി എറണാകുളം ലോക‌്സഭാ മണ്ഡലം സ്ഥാനാർഥി അൽഫോൺസ് കണ്ണന്താനം പറഞ്ഞു. എറണാകുളം പ്രസ്‌ക്ലബ്ബിൽ നടന്ന വാക്കും വോട്ടും മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽഗാന്ധി വരുന്ന വിമാനം കുറച്ചുകൂടി ദിക്കുമാറി ശ്രീലങ്കയിൽ ഇറങ്ങുകയാണ് ഭേദം. അവിടെനിന്നാണ് അദ്ദേഹത്തിന്റെ അച്ഛൻ രാജീവ്ഗാന്ധിയുടെ വാട്ടർലൂ തുടങ്ങുന്നത്. പ്രിയങ്കാഗാന്ധി ജനങ്ങൾക്കുവേണ്ടി ജീവിതത്തിൽ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യൽ മീഡിയയിൽ എല്ലാം നിസ്സാരവൽക്കരിക്കുകയാണ്. ഒരു പണിയുമില്ലാത്ത കുറേപ്പേർ രാവിലെ ആരെ വധിക്കണമെന്നാലോചിച്ചാണ് എഴുന്നേൽക്കുന്നത്. അതിനു പറ്റിയ ഇടം സോഷ്യൽ മീഡിയയാണ്. ഫെയ്‌സ്ബുക്കിന്റെയോ ട്വിറ്ററിന്റെയോ ഐഡി പോലും തനിക്കറിയില്ല. അതെല്ലാം നോക്കുന്നത് മറ്റു ചിലരാണ്. അവരും മനുഷ്യരാണ്. അവർക്കും തെറ്റുപറ്റും. ഞാൻ എന്തു ചെയ്താലും അതിനെ ട്രോളാനാണ് എല്ലാവരും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മാധ്യമങ്ങൾ തന്നെ പരിഗണിക്കുന്നില്ലെന്ന പരിഭവവും അൽഫോൺസ് കണ്ണന്താനം പങ്കുവച്ചു.
തന്റെ പ്രവർത്തനങ്ങൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നത് തീരെ കുറവാണ്. തനിക്കു വേണ്ടിയല്ല ബിജെപിക്കു വേണ്ടിയാണ് താൻ വോട്ട് ചോദിക്കാറുള്ളതെന്നു പറഞ്ഞ് മണ്ഡലം മാറി വോട്ട് ചോദിച്ച വിഷയത്തെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. ശബരിമലയും അയ്യപ്പനും കേരളത്തിന്റെ വികാരമാണ്. അതിന് മുറിവേറ്റതിന്റെ മറുപടി 23ന് കേരള ജനത പറയുമെന്നും അദ്ദേഹം പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2HVXCc9
via IFTTT
No comments:
Post a Comment