കണ്ണൂർ> തെരഞ്ഞെടുപ്പു പ്രചാരണത്തിനായി കണ്ണൂരിലെ യുഡിഎഫ‌് സ്ഥാനാർഥി കെ സുധാകരൻ ഇറക്കിയ സ‌്ത്രീവിരുദ്ധ പരസ്യചിത്രം വിവാദമാകുന്നു. സ‌്ത്രീസമൂഹത്തെയാകെ അവഹേളിക്കുന്നതാണ‌് പരസ്യം. ആധുനിക ജീവിതത്തിന്റെ എല്ലാ തുറകളിലും ബഹിരാകാശത്തുപോലും സ്ത്രീകൾ സാന്നിധ്യം തെളിയിക്കുന്ന കാലത്താണ‌് സ‌്ത്രീകൾ പോയാൽ ഒന്നും നടക്കില്ലെന്നും അതിന് ആൺകുട്ടി തന്നെ പോകണമെന്നും സുധാകരൻ ആഹ്വാനം ചെയ്യുന്നത‌്.

തികച്ചും സ്ത്രീവിരുദ്ധ പരസ്യത്തിലൂടെ സുധാകരനും യുഡിഎഫും ലക്ഷ്യം വയ്ക്കുന്നത് കണ്ണൂർ എംപിയും എൽഡിഎഫ‌് സ്ഥാനാർഥിയുമായ പി കെ ശ്രീമതി ടീച്ചറെയാണ്. ‘ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി. ഓളെക്കൊണ്ട‌് ഒന്നിനും കൊള്ളൂല’ എന്നാക്ഷേപിക്കുന്ന പരസ്യത്തിൽ ‘ഒരു തെറ്റ‌് ഏതു പൊലീസുകാരനും പറ്റു’മെന്നും ‘ഇനി ഓൻ പോകട്ടെ. ഓൻ ആൺകുട്ടിയാ. പോയാ കാര്യം സാധിച്ചിട്ടേ വരൂ’ എന്നും പറയുന്നു. തുടർന്ന‌് കൈപ്പത്തി ചിഹ്നത്തിൽ കെ സുധാകരന് വോട്ട‌് ചെയ‌്തു വിജയിപ്പിക്കാനുള്ള ആഹ്വാനവും.
സ്ത്രീ ഒരിക്കലും മുൻനിരയിലേക്ക് വരരുതെന്നും അവർക്ക് നാടിനെ സേവിക്കാൻ കഴിയില്ലെന്നും സ്ഥാപിക്കുന്ന ഈ പരസ്യത്തിലുടെ മനുസ‌്മൃതിവാദികളായ സംഘപരിവാറുകാരെക്കാൾ അപരിഷ‌്കൃതരാണ‌് തങ്ങളെന്ന‌് സ്വയം പ്രഖ്യാപിക്കുകയാണ‌് കോൺഗ്രസും യുഡിഎഫും. അറുപിന്തിരിപ്പൻ പരസ്യത്തിനെതിരെ സ‌്ത്രീസംഘടനകളും മറ്റും ശക്തമായ പ്രതിഷേധമുയർത്തിക്കഴിഞ്ഞു. തെരഞ്ഞെടുപ്പു കമീഷന‌് പരാതി നൽകാനും ഒരുങ്ങുകയാണ‌്.
from Kerala || Deshabhimani Online News http://bit.ly/2DdzHkk
via IFTTT
No comments:
Post a Comment