കോഴവാഗ്ദാനം: എം കെ രാഘവനെതിരെ കേസെടുത്തു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 22, 2019

കോഴവാഗ്ദാനം: എം കെ രാഘവനെതിരെ കേസെടുത്തു

തിരുവനന്തപുരം > ഒളിക്യാമറ വിവാദത്തില്‍ കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനെതിരെ കേസെടുത്തു. അഴിമതി നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് സിറ്റി പൊലീസാണ് കെസെടുത്തത്. കേസെടുക്കാമെന്ന നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ടിവി9 ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് എം കെ രാഘവന്‍ കുടുങ്ങിയത്. തന്റെ മണ്ഡലത്തില്‍ ഒരു സ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് സമീപിച്ടച റിപ്പോര്‍ട്ടറോട് എം കെ രാഘവന്‍ അഞ്ച് കോടി രൂപ ആവശ്യപ്പെടുകയും, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 20 കോടി രൂപ ചെലവായി എന്ന് വെളിപ്പെടുത്തുകയും ചെയ്തു. ഇതാണ് കേസിനാസ്പദമായ സംഭവം.

ഇതതുടര്‍ന്ന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി മുഹമ്മദ്് റിയാസ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് കമീഷന്‍ പരാതി ഡിജിപിക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് സംഭവത്തെപ്പറ്റി അന്വേഷിച്ച ഐജി ദൃശ്യങ്ങള്‍ കൃത്രിമമായി ഉണ്ടാക്കിയതല്ലെന്നും രാഘവനെതിരെ കേസെടുക്കണമെന്നും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

 



from Kerala || Deshabhimani ​Online ​News http://bit.ly/2PoeuZG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages