വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ പാക് പതാക വീശിയെന്ന്‍ പ്രചരണം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 11, 2019

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ പാക് പതാക വീശിയെന്ന്‍ പ്രചരണം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടി

ഇ വാർത്ത | evartha
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ പാക് പതാക വീശിയെന്ന്‍ പ്രചരണം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും മത്സരിക്കുന്ന രാഹുല്‍ ഗാന്ധി പങ്കെടുത്ത വയനാട്ടിലെ റോഡ് ഷോയില്‍ പാക് പതാക വീശി എന്ന പ്രചരണത്തില്‍ സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ വിശദീകരണം തേടി. ജില്ലാ വരണാധികാരിയായ കളക്ടറോടും സംസ്ഥാന പോലീസ് മേധാവിയോടുമാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

കണ്ണൂര്‍ ജില്ലയിലെ വളപട്ടണം സ്വദേശി കെ എ ഷാജ് പ്രശാന്ത് നല്‍കിയ പരാതിയിലാണ് നടപടി. ബിജെപിയുടെ പ്രവര്‍ത്തകയായ അഡ്വ. പ്രേരണകുമാരി രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ പരിപാടിയില്‍ പാകിസ്താന്‍ പതാക വീശിയെന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇത് സത്യമാണെങ്കില്‍ പാകിസ്താന്‍ പതാക ഉപയോഗിച്ചതിന് കേസെടുക്കണമെന്നും അല്ലങ്കില്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച പ്രേരണകുമാരിക്കെതിരെ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

കണ്ണൂര്‍ പോലീസ് സൂപ്രണ്ട്, വളപട്ടണം എസ്‌ഐ, ഡിജിപി, മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍, എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. സമൂഹത്തില്‍ വര്‍ഗീയ ചേരിതിവ് നടത്തുകയെന്ന ലക്ഷ്യത്തോടെ കലാപം സൃഷ്ടിക്കുകയാണ് ഇത്തരം പ്രചരണങ്ങളുടെ ലക്ഷ്യം. ഇത്തരത്തിലുള്ള പ്രചാരണം ആത്യന്തികമായി ബിജെപിയെ സഹായിക്കുമെന്നും പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ കാണിക്കുന്ന വൈമനസ്യം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും പരാതിക്കാരന്‍ പറയുന്നു.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha http://bit.ly/2KruT0Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages