കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 22, 2019

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചു

പത്തനംതിട്ട> അടൂർ എനാത്ത് സഹോദരങ്ങളുൾപ്പെടെ മൂന്ന് വിദ്യാർത്ഥികൾ പുഴയിൽ  മരിച്ചു. ഏനാത്ത് കുരുമ്പേലിൽ  നാസറിന്‍റെ മക്കളായ  നാസിം, അജ്മൽ എന്നിവരും ബന്ധുവായ നിയാസുമാണ്  കല്ലടയാറ്റിലെ  തെങ്ങുംപുഴയിൽ മുങ്ങിമരിച്ചത്. ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം.

കുളിക്കാനെത്തിയ നാലംഗ സംഘത്തിലെ രണ്ട് പേർ  ആദ്യം ഒഴുക്കിൽപ്പെടുകയായിരുന്നു. തുടർന്ന് ഇവരെ രക്ഷിക്കാനിറങ്ങിയ മൂന്നാമത്തെ  വിദ്യാർത്ഥിയും അപകടത്തിൽപ്പെട്ടു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന്  നടത്തിയ രക്ഷാ പ്രവർത്തനത്തിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ അടൂർ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



from Kerala || Deshabhimani ​Online ​News http://bit.ly/2UsUkPm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages