അമിത്‌ ഷായ്‌ക്ക്‌ വയനാടിനെ പറ്റി എന്തറിയാം ; അതറിയണമെങ്കിൽ സ്വാതന്ത്ര്യ സമരവുമായി എന്തെങ്കിലും ബന്ധമുണ്ടാകണം: പിണറായി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 11, 2019

അമിത്‌ ഷായ്‌ക്ക്‌ വയനാടിനെ പറ്റി എന്തറിയാം ; അതറിയണമെങ്കിൽ സ്വാതന്ത്ര്യ സമരവുമായി എന്തെങ്കിലും ബന്ധമുണ്ടാകണം: പിണറായി

കൽപ്പറ്റ> ബിജെപി അധ്യക്ഷൻ അമിത്‌ ഷാക്ക്‌ വയനാടിനെ കുറിച്ച്‌ ഒന്നും അറിയില്ലെന്നും  അതുകൊണ്ടാണ്‌  വയനാടിനെ പാക്കിസ്‌ഥാൻ എന്ന്‌ വിളിച്ച്‌ അപമാനിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വയനാട്ടിൽ എൽഡിഎഫ്‌ സ്‌ഥാനാർത്ഥി പി പി സുനീറിന്റെ തെരഞ്ഞെടുപ്പ്‌ പ്രചരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പിണറായി.

ഇന്നലെ വയനാടിനെ ആകെ അപമാനിച്ചുകൊണ്ടാണ്‌ അമിത്‌ ഷാ പ്രസംഗിച്ചത്‌. എന്തു വിളിച്ചുപറയാൻ കേമനായ ആളാണ്‌ അമിത്‌ ഷാ. വയനാടിലെ യോഗം  കണ്ടാൽ പാക്കിസ്‌ഥാനിലെ യോഗം ആണെന്നാണ്‌ പറയുന്നത്‌. വയനാട്ടിനെ പറ്റി എന്തെങ്കിലും അദ്ദേഹത്തിനറിയാമോ .വർഗീയ വിഷം തുപ്പുന്ന പ്രസംഗമാണ്‌ അമിത്‌ ഷാ നടത്തിയത്‌.

ബ്രിട്ടിഷ്‌ സാമ്രാജ്യത്തിനെതിരായ  പോരാട്ടത്തിൽ വയനാട്‌ വഹിച്ച പങ്കിനെ കുറിച്ച്‌ വെല്ല ഗ്രാഹ്യവും അമിത്‌ ഷാക്കുണ്ടോ.സ്വതന്ത്ര്യസമര പോരാട്ടത്തിൽ എന്തെങ്കിലും ഒരു പങ്ക്‌ വഹിച്ചിട്ടുണ്ടെങ്കിൽ അല്ലേ അതേകുറിച്ച്‌ അറിയാൻ കഴിയൂ. അതില്ലല്ലോ. വയനാട്ടിൽ ബ്രിട്ടനെതിരായ  പോരാട്ടത്തിൽ പഴശ്ശിരാജയക്ക്‌ ഒപ്പം നിന്നത്‌ വയനാട്ടിലെ കുറിച്യപടയാണെന്ന്‌ ആർക്കാണറിയാത്തത്‌.

ആ ധാരണ മനസിൽ   ഉണ്ടെങ്കിൽ വയനാടിനെ പാക്കിസ്‌ഥാൻ ആയി കാണാൻ പറ്റുമോ. ഇങ്ങനെ ഒരു നാടിനെ അപമാനിക്കാമോ. പിണറായി ചോദിച്ചു.

 



from Kerala || Deshabhimani ​Online ​News http://bit.ly/2uZ6gxS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages