തട്ടിക്കൂട്ട് സർവ്വേകള്‍ കൊണ്ടൊന്നും താഴെയുള്ളവര്‍ മുകളിലേക്ക് ഉയരില്ല; മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 9, 2019

തട്ടിക്കൂട്ട് സർവ്വേകള്‍ കൊണ്ടൊന്നും താഴെയുള്ളവര്‍ മുകളിലേക്ക് ഉയരില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം> ബിജെപിയും കോൺഗ്രസ്സും മാധ്യമങ്ങളെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി വിലക്കെടുക്കാന്‍ ശ്രമിക്കുകയാണ് ഇതിന്റെ ഭാഗമാണ് സര്‍വേകള്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താഴെ വീണു കിടക്കുന്നവര്‍ക്ക് ഉത്തേജനം നല്‍കാനുള്ള ശ്രമമാണ് സര്‍വേകളെന്നും തട്ടിക്കൂട്ട് സര്‍വേകള്‍ കൊണ്ടൊന്നും താഴെയുള്ളവര്‍ മുകളിലേക്ക് ഉയരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സി ദിവാകരന്‍ സ്ഥാനാര്‍ഥിയായി വന്നതോടെ വലിയ  ഉണര്‍വാണുണ്ടായത്. 2004നെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇടതുമുന്നണിക്ക് ഇത്തവണ ലഭിക്കും. സി ദിവാകരന്‍ നാട്ടിലെ പ്രിയപ്പെട്ട നായകനാണെന്നും പിണറായി പറഞ്ഞു.

കിഫ്ബി മസാല ബോണ്ട് വാങ്ങിയവര്‍ ആര്‍ക്കൊക്കെ വായ്പ കൊടുക്കുന്നു എന്ന് അന്വേഷിക്കേണ്ടതില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ച് വഴിയാണ് കിഫ്ബി വായ്പ വാങ്ങുന്നത്. തെറ്റിദ്ധാരണകള്‍ നീക്കാന്‍ മാധ്യമങ്ങള്‍ നടത്തുന്ന ശ്രമം നല്ലകാര്യമെന്നും പിണറായി വിജയന്‍ പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2Uns7OK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages