കടലുണ്ടിപുഴയിൽ വിദ്യാർത്ഥികളായ സഹോദരിമാർ മുങ്ങിമരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 8, 2019

കടലുണ്ടിപുഴയിൽ വിദ്യാർത്ഥികളായ സഹോദരിമാർ മുങ്ങിമരിച്ചു

മഞ്ചേരി> ആനക്കയം കടലുണ്ടി പുഴയില്‍ മാതാവിനൊപ്പം കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. ആനക്കയം ഈരാമുക്ക് ചക്കാലക്കുന്നന്‍ അബൂബക്കറിന്റെയും സൗജത്തിന്റെയും മക്കളായ ഫാത്തിമ ഫിദ (14), ഫാത്തിമ നിദ (12) എന്നിവരാണ് മരിച്ചത്. 

തിങ്കളാഴ്ച രാവിലെ 11ന് ആനക്കയം ചെക്ക്‌പോസ്റ്റിന് സമീപത്താണ് അപകടം. ആനക്കയം ഗവ. യുപി സ്‌കൂളിലെ വിദ്യാര്‍ഥികളായ ഇരുവരും അവധിയാഘോഷിക്കാനായി കഴിഞ്ഞ ദിവസമാണ് മാതാവിന്റെ ആനക്കയത്തെ വീട്ടില്‍ എത്തിയത്.

സൗജത്ത് വസ്ത്രങ്ങള്‍ അലക്കുകയായിരിന്നു. സമീപത്ത് കളിച്ചുകൊണ്ടിരുന്ന ഫാത്തിമ നിദ കാല്‍വഴുതി പുഴയില്‍ വീണു. മുങ്ങിതാഴുന്നതിനിടെ സഹോദരിയെ രക്ഷിക്കാനിറങ്ങിയ ഫാത്തിമ ഫിദയും അപകടത്തില്‍പെട്ടു. ഇരുവരും മുങ്ങിതാഴുന്നതാണ് സൗജത്ത് കണ്ടത്. ഇവരുടെ നിലവിളിക്കേട്ട് സമീപത്തുള്ളവര്‍ ഓടിയെത്തിയാണ് കുട്ടികളെ കരക്ക് എത്തിച്ചത്.

അപ്പോഴേക്കും ഇരുവരും മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന്‌ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. ഇരുമ്പൂഴി ഗവ. ഹൈസ്‌കൂള്‍ ഒന്‍പതാംതരം വിദ്യാര്‍ഥിയായ ഫായിസ് സഹോദരനാണ്.



from Kerala || Deshabhimani ​Online ​News http://bit.ly/2G5SFes
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages