ന്യൂഡൽഹി> ആം ആദ്‌മി കേരള ഘടകം സംസ്‌ഥാന കൺവീനർ സി ആർ നിലകണ്ഠനെ ആംആദ്‌മി പുറത്താക്കി.ദേശീയ നേതൃത്വവുമായി ആലോചിക്കാതെ സംസ്‌ഥാനത്ത് യുഡിഎഫ് സ്‌ഥാനാർത്ഥികൾക്ക് നീലകണ്‌ഠൻ പിന്തുണ പ്രഖ്യാപിച്ചതിനെ തുടർന്നാണ് പുറത്താക്കിയത്.
പാർടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും ചുമതലകളിൽനിന്നുമാണ് ഒഴിവാക്കിയത്. ഇന്നലെയാണ് നീലകണ്‌ഠൻ യുഡിഎഫ് സ്‌ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചത്.
അതേ സമയം ഇന്ന് ചേർന്ന ആം ആദ്‌മി ദേശീയ നേതൃത്വയോഗം എൽഡിഎഫ് സ്‌ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചു.
from Kerala || Deshabhimani Online News http://bit.ly/2Gtv3zl
via IFTTT
No comments:
Post a Comment