ഇവർ ഇനി കേരളത്തിന്റെ സ്വന്തം സൈന്യം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 17, 2019

ഇവർ ഇനി കേരളത്തിന്റെ സ്വന്തം സൈന്യം

റഷീദ‌് ആനപ്പുറം

അലകടലിന്റെ ആഴപ്പരപ്പിൽ പൊലീസിനെ സഹായിക്കാൻ ഇനി  കേരളത്തിന്റെ സ്വന്തം സൈന്യം. പ്ര‌ളയത്തിൽ മുങ്ങിയ ആയിരങ്ങളെ ജീവിതത്തിലേക്ക‌് തിരികെ കൊണ്ടുവന്ന ഈ ധീരർ ഇനി കേരള‌ പൊലീസിന്റെ ഭാഗം. ഇതിനായി  കോസ‌്റ്റ‌ൽ വാർഡൻമാരെ നിയമിച്ച‌് എൽഡിഎഫ‌് സർക്കാർ ചരിത്രം സൃഷ്ടിച്ചു. നിയമനം ലഭിച്ച 179 പേർ കേരള പൊലീസ‌് അക്കാദമിയിൽ പരിശീലനത്തിലാണ‌്. ജൂൺ അവസാനത്തോടെ ഇവർ സംസ്ഥാനത്തെ 18 തീരദേശ പൊലീസ‌് സ‌്റ്റേഷനിൽ കർമനിരതരാകും. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ‌് ഈ കടലിന്റെ മക്കൾക്ക‌് നിയമന ഉത്തരവ‌് നൽകിയത‌്.
 
കേരളത്തിന്റെ തീരത്ത‌് ദുരിതംവിതച്ച ഓഖിയെ തുടർന്നാണ‌് പൊലീസിൽ തീരദേശവാസികൾക്ക‌് പ്രത്യേക നിയമനം നൽകാൻ തീരുമാനിച്ചത‌്. മുഖ്യമന്ത്രി പിണറായി വിജയൻ  ഇക്കാര്യം പ്രഖ്യാപിച്ചു. തുടർന്ന‌് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സംസ്ഥാന പൊലീസ‌്  മേധാവി ലോക‌്നാഥ‌് ബെഹ‌്റ സ‌്പെഷ്യൽ റിക്രൂട്ടുമെന്റിനുള്ള നടപടി പൂർത്തിയാക്കി. അതിനിടെയാണ‌് പ്രളയം താണ്ഡവമാടിയത‌്. വീടുംനാടും വെള്ളത്തിൽ മുങ്ങിയപ്പോൾ ജീവനുവേണ്ടി കേണവർക്ക‌ിടയിൽ രക്ഷകരായാണ‌് മത്സ്യത്തൊഴിലാളികൾ എത്തിയത‌്. കേരളത്തിന്റെ സ്വന്തം സൈന്യം എന്നാണ‌് ഇവരെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത‌്. ആ വിശേഷണം പിന്നെ ലോകം ഏറ്റെടുത്തു. ഇതോടെ ഇവരുടെ നിയമനത്തിനുള്ള നടപടി അതിവേഗം പൂർത്തിയാക്കി.
 
എഴുത്തുപരീക്ഷയും നീന്തൽ അടക്കമുള്ള ശാരീരിക ക്ഷമതാ പരീക്ഷയും പൂർത്തിയാക്കിയാണ‌് വനിതകൾ ഉൾപ്പെടെ 180 പേർക്ക‌് നിയമനം നൽകിയത‌്. 18,900 രൂപയാണ‌് ഇവർക്ക‌് തുടക്ക ശമ്പളം. പ്രത്യേക യൂണിഫോമുമുണ്ട‌്. കടലിലും കരയിലും ഇവർ പൊലീസിനൊപ്പം സജീവമായുണ്ടാകും.   നിയമനം ലഭിച്ചവരിൽ 174 പേർ പ്രളയരക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരാണ‌്. അഞ്ചുപേർ വനിതകൾ. അഞ്ചുപേർ ബിരുദധാരികളും 75 പേർ പ്ലസ‌്ടു വിജയിച്ചവരും  99 പേർ പത്താം ക്ലാസ‌് വിജയിച്ചവരുമാണ‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2IotEO1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages