സി എൻ റെജി
കാസർകോട്ടു നിന്നും എൻഐഎ കസ‌്റ്റഡിയിലെടുത്ത കാസർകോട‌് സ്വദേശികൾക്ക് ഐഎസ‌് ബന്ധമുണ്ടെന്ന‌് കണ്ടെത്തി. കാസർകോട് ജില്ല കേന്ദ്രീകരിച്ച് നടന്ന ഐഎസ് റിക്രൂട്ട‌്മെന്റുമായാണ് ഇവർക്ക് ബന്ധമുള്ളത‌്. ശ്രീലങ്കയിലെ സ‌്ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ സഫ്രാൻ ഹാഷിമിന്റെ പ്രസംഗങ്ങളിൽ ഇവർ ആകൃഷ‌്ടരായിരുന്നുവെന്നും എൻഐഎ തിരിച്ചറിഞ്ഞു.
കാസർകോട‌് കാളിയങ്കാട്ടെ അഹമ്മദ‌് അരാഫത്ത‌്, നായന്മാർമൂലയിലെ അബൂബക്കർ സിദ്ദിഖ‌് എന്നിവർക്കാണ‌് ഐഎസ‌് ബന്ധം കണ്ടെത്തിയത‌്. ലങ്കൻ സ‌്ഫോടനങ്ങളിൽ ഇവർക്ക‌് നേരിട്ട‌് പങ്കുള്ളതായി കണ്ടെത്തിയിട്ടില്ലെങ്കിലും കേരളത്തിൽ സഫ്രാൻ ഹഷീമുമായി സാമൂഹ്യമാധ്യമങ്ങളിലൂടെ ബന്ധപ്പെടുന്നവരെക്കുറിച്ച‌് എൻഐഎ അന്വേഷണം തുടരുകയാണ‌്. ഇതിന്റെ ഭാഗമായി അഞ്ചുപേരെ കൂടി ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി. അഫ‌്ഗാനിസ്ഥാനിലെ ഐഎസിൽ പ്രവർത്തിക്കുന്ന റാഷിദ‌് അബ‌്ദുള്ളയുമായി അഹമ്മദ‌് അരാഫത്ത‌്, അബൂബക്കർ സിദ്ധിഖ‌് എന്നിവർ ബന്ധപ്പെട്ടിരുന്നുവെന്നാണ‌് ചോദ്യംചെയ്യലിൽ തിരിച്ചറിഞ്ഞത‌്. മൊബൈൽ ഫോൺ, സമൂഹമാധ്യമങ്ങൾ എന്നിവ പരിശോധിച്ചാണ‌് ഇവർക്ക‌് റാഷിദുമായുള്ള ബന്ധം കണ്ടെത്തിയത‌്. കൂടുതൽ തെളിവുകൾ ശേഖരിച്ചശേഷം ഇരുവരുടെയും അറസ‌്റ്റ‌് രേഖപ്പെടുത്തുമെന്ന‌് എൻഐഎ വ്യക്തമാക്കി.ഞായറാഴ‌്ച കാസർകോടും പാലക്കാടും നടത്തിയ റെയ‌്ഡിന്റെ തുടർച്ചയായിട്ടാണ‌് ഇവരെ ചോദ്യംചെയ്യാൻ കസ‌്റ്റഡിയിലെടുത്തത‌്. പാലക്കാട‌് കൊല്ലങ്ങോട‌് സ്വദേശി റിയാസ‌് അബൂബക്കർ, കാസർകോട‌് കാളിയങ്കാട്ടെ അഹമ്മദ‌് അരാഫത്ത‌്, നായന്മാർമൂലയിലെ അബൂബക്കർ സിദ്ദിഖ‌് എന്നിവരുടെ വീടുകളിലാണ‌് എൻഐഎ റെയ‌്ഡ‌് നടത്തിയത‌്. റിയാസിനെ ഞായറാഴ‌്ചയും അഹമ്മദ‌്, അബൂബക്കർ എന്നിവരെ തിങ്കാളാഴ‌്ചയുമാണ‌് ചോദ്യംചെയ്യാൻ കസ‌്റ്റഡിയിലെടുത്തത‌്.
from Kerala || Deshabhimani Online News http://bit.ly/2PEkQUW
via IFTTT
No comments:
Post a Comment