നിശബ്‌ദപ്രചാരണ ദിവസം ചട്ടലംഘനം നടത്തി ബിജെപി വാർത്താസമ്മേളനം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 22, 2019

നിശബ്‌ദപ്രചാരണ ദിവസം ചട്ടലംഘനം നടത്തി ബിജെപി വാർത്താസമ്മേളനം

കൊച്ചി > തെരഞ്ഞെടുപ്പ്‌ കമീഷന്റെ നിർദ്ദേശങ്ങൾ ലംഘിച്ച്‌ പരസ്യ പ്രചാരണവുമായി ബിജെപി. ഉദയംപേരൂർ ബിജെപി പഞ്ചായത്ത്‌ കമ്മിറ്റിയാണ്‌ എൻഡിഎ സ്ഥാനാർഥിക്ക്‌ വോട്ട്‌ ചെയ്യണമെന്ന്‌ ആഹ്വാനം ചെയ്‌ത്‌ എറണാകുളം പ്രസ്‌ക്ലബ്ബിൽ വാർത്താസമ്മേളനം നടത്തിയത്‌. പരസ്യപ്രചാരണമാണെന്ന്‌ മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചതോടെ വാർത്താസമ്മേളനം പൂർത്തീകരിച്ചില്ല. കേന്ദ്രസർക്കാർ മുൻകൈ എടുത്ത്‌ നടപ്പിലാക്കിയ പല പദ്ധതികളും ഉദയംപേരൂർ പഞ്ചായത്തിൽ നടപ്പിലായില്ലെന്നും അതിനാൽ എറണാകുളം ലോക്‌സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി കണ്ണന്താനം അധികാരത്തിലെത്തിയാൽ നടപ്പിലാക്കേണ്ട വീക്ഷണരേഖ അദ്ദേഹത്തിന്‌ സമർപ്പിച്ചതായും ഭാരവാഹികൾ അറിയിച്ചു. "വീണ്ടും വരണം മോഡി ഭരണം' എന്ന പത്രികയും വിതരണം ചെയ്‌തു.

തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് അയ്യന്‍കാളി സാംസ്‌കാരിക സമിതിയും വാർത്താസമ്മേളനം നടത്തി. പരസ്യപ്രചരണമാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയെങ്കിലും അവര്‍ വാര്‍ത്താസമ്മേളനം തുടരുകയായിരുന്നു.



from Kerala || Deshabhimani ​Online ​News http://bit.ly/2IxEBNj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages