ന്യൂഡല്‍ഹി> മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എസ് കൃഷ്ണകുമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് കൃഷ്ണകുമാറിന്റെ പാര്‍ട്ടി പ്രവേശം. നേരത്തെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് കൃഷ്ണകുമാര്‍ രാജിവച്ചിരുന്നു. അതിനുപിന്നാലെയാണ് ബിജെപി പ്രവേശനം.
1963 ൽ സിവിൽ സർവ്വീസിൽ പ്രവേശിച്ച അദ്ദേഹം. എറണാകുളം ജില്ലാ കളക്ടറായിരുന്നു. 1980ല്‍ സിവില്‍ സര്‍വീസില്‍ നിന്ന് രാജിവച്ചാണ് രാഷ്ട്രീയത്തില്‍ തുടക്കമിടുന്നത്. 1984ല്‍ കൊല്ലം ലോകസഭാ മണ്ഡലത്തില്‍ നിന്ന് ജയിച്ച കൃഷ്ണകുമാര്‍ രാജീവ്ഗാന്ധി മന്ത്രിസഭയില്‍ മന്ത്രിയായി.എട്ട്, ഒമ്പത്, പത്ത് ലോക്സഭകളിൽ അംഗമായിരുന്നു. എന്നാൽ 1996ല്‍ കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെട്ടു.
from Kerala || Deshabhimani Online News http://bit.ly/2VV2NfK
via IFTTT
No comments:
Post a Comment