കുടുംബയോഗത്തില്‍ പണം സമ്മാനം: ലീഗ് നേതാവിന്റെ ശബ്ദസന്ദേശം പുറത്ത് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

കുടുംബയോഗത്തില്‍ പണം സമ്മാനം: ലീഗ് നേതാവിന്റെ ശബ്ദസന്ദേശം പുറത്ത്

കോട്ടക്കല്‍> പൊന്നാനിയിലെ ഇടതുമുന്നേറ്റത്തില്‍ പരാജയഭീതിയിലായ മുസ്ലിംലീഗ് പണമിറക്കിയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. കോട്ടക്കലില്‍ വാര്‍ഡ് കുടുംബയോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പണമടങ്ങിയ കിറ്റ് നല്‍കണമെന്നും അതിലേക്ക് പണം സംഭാവനചെയ്യണമെന്നും അഭ്യര്‍ഥിച്ച് കെഎംസിസി അംഗങ്ങള്‍ക്ക് ലീഗ് നേതാവ് അയച്ച സന്ദേശം ചോര്‍ന്നു.

മണ്ഡത്തിലെമ്പാടും ലീഗ് പണമിറക്കുന്നതിന്റെ സൂചനയാണ് ശബ്ദസന്ദേശം. നഗരസഭ വില്ലൂര്‍ വാര്‍ഡില്‍ പുന്നപറമ്പില്‍ വ്യാഴാഴ്ചയായിരുന്നു കുടുംബയോഗം. ഏകദേശം ഇരുന്നൂറോളം സ്ത്രീകളെ യോഗത്തില്‍ പ്രതീക്ഷിക്കുന്നതായും ഇവര്‍ക്ക് സമ്മാനമായി പണം നല്‍കാന്‍  സംഭാവനചെയ്യണമെന്നുമാണ് അഭ്യര്‍ഥന.

പ്രദേശത്ത് സിപിഐ എം നേതാക്കളുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് പ്രചാരണം  ശക്തമാണെന്നും ഇതിനെ മറികടക്കാന്‍ ആവശ്യമായതെല്ലാം ചെയ്യണമെന്നും പറയുന്നുണ്ട്. റഷീദലി  ശിഹാബ് തങ്ങള്‍, മുജീബ് കാടേരി തുടങ്ങിയ നേതാക്കള്‍ കുടുംബയോഗത്തില്‍ സംസാരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

 കോട്ടക്കല്‍ മുനിസിപ്പാലിറ്റി ഈസ്റ്റ് വില്ലൂര്‍ വാര്‍ഡ് സെക്രട്ടറിയുടെ ശബ്ദസന്ദേശമാണ് ചോര്‍ന്നത്.

 



from Kerala || Deshabhimani ​Online ​News http://bit.ly/2It7hXX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages