ഏഷ്യാനെറ്റ‌് സർവേ നടത്തിയത‌് മോഡിഭക്തൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 17, 2019

ഏഷ്യാനെറ്റ‌് സർവേ നടത്തിയത‌് മോഡിഭക്തൻ

പത്തനംതിട്ട> ഏഷ്യാനെറ്റ‌്  ന്യൂസിനായി ലോക‌്‌സഭാ തെരഞ്ഞെടുപ്പ‌് സർവേ നടത്തിയത‌് നരേന്ദ്രമോഡി ഭക്തനെന്ന‌് വ്യക്തമായതോടെ  സർവേയുടെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്നു. സർവേ നടത്തിയത‌് ബംഗളൂരു ആസ്ഥാനമായുള്ള എ–- ഇസഡ‌് പാർട‌്ണേഴ‌്സിന്റെ മാനേജിങ്‌ ഡയറക്ടർ സുജയ‌് മിശ്ര അടിയുറച്ച നരേന്ദ്രമോഡി ഭക്തനെന്ന‌് തെളിയിക്കുന്ന ഫേസ‌്ബുക്ക‌് പോസ‌്റ്റുകൾ പുറത്തുവന്നു. 2014ലെ ലോക‌്‌സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോഡിയുടെ വിജയത്തിനായി തലമൊട്ടയടിക്കാമെന്ന‌് നേർന്നുവെന്നും താൻ അത‌് ചെയ‌്തുവെന്നുമുള്ള വിവരണത്തോടെ ഇദ്ദേഹം ഫേസ‌്ബുക്കിൽ ചിത്രം കൊടുത്തു. 2014 മെയ‌് 16നാണ‌് ഇത‌് പോസ‌്റ്റ‌്ചെയ‌്തത‌്. ഇപ്പോൾ ഇത‌് നീക്കംചെയ‌്തിട്ടുണ്ട‌്.

മോഡി പ്രധാനമന്ത്രി ആകണമെന്ന ഏഷ്യാനെറ്റ‌് ചെയർമാൻ രാജീവ‌് ചന്ദ്രശേഖറുടെ 2014 മാർച്ച‌് 28ലെ ഫേസ‌്ബുക്ക‌് പോസ‌്റ്റ‌് ഷെയർചെയ്യുകയും ഏപ്രിൽ 16ന‌് ‘ഇത്തവണ മോഡി സർക്കാർ’ എന്ന‌് പോസ‌്റ്റിടുകയും ചെയ‌്തിട്ടുണ്ട്‌.  2014 ലെ മറ്റ‌് ഫേസ‌്ബുക്ക‌് പോസ‌്റ്റുകളെല്ലാം നീക്കംചെയ‌്തിട്ടുമുണ്ട‌്. അതേസമയം, 2013 ലെ പോസ‌്റ്റുകളെല്ലാം ഇപ്പോഴും കാണാം. പത്തനംതിട്ട മണ്ഡലത്തിൽ എൽഡിഎഫ‌് സ്ഥാനാർഥി വീണാ ജോർജ‌് മൂന്നാംസ്ഥാനത്താകുമെന്നാണ‌് സർവേയുടെ കണ്ടെത്തൽ. തിരുവനന്തപുരത്തും ഇതാണത്രേ ഫലം. ചിത്രത്തിലില്ലാത്ത ബിജെപിയെ മുന്നോട്ടുകൊണ്ടുവരാനുള്ള ശ്രമവും ഇതിലുണ്ടെന്ന‌് വ്യക്തം.

 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറന്മുള മണ്ഡലത്തിൽതന്നെ തോൽപ്പിക്കുമെന്നുപറഞ്ഞ പാരമ്പര്യമാണ‌് ഏഷ്യാനെറ്റിനെന്ന‌് വീണാ ജോർജ‌് പറഞ്ഞു. റെക്കോഡ‌് ഭൂരിപക്ഷം നൽകിയാണ‌് ജനങ്ങൾ മറുപടിനൽകിയത‌്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന‌് ഭരണത്തുടർച്ചയും കഴിഞ്ഞ വർഷംനടന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ‌് സ്ഥാനാർഥി സജി ചെറിയാന്റെ പരാജയവും പ്രവചിച്ചവരെ ജനങ്ങൾ തള്ളിയ കാര്യം മറക്കരുതെന്നും വീണാ ജോർജ‌് പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2XkpXfU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages