പെരിന്തൽമണ്ണ> രക്തസാക്ഷി മുഹമ്മദ് മുസ്തഫയുടെ മാതാവ് നെച്ചിയിൽ ഖദീജ (92) നിര്യാതയായി. പരേതനായ നെച്ചിയിൽ കുഞ്ഞിമുഹമ്മദാണ് ഭർത്താവ്. മറ്റുമക്കൾ: ഹംസ (മാനു), അബൂബക്കർ, കുഞ്ഞിമുഹമ്മദ്, പാത്തുമ്മ, ആയിഷ, സുബൈദ, കദീജ.
മരുമക്കൾ: ആമിന, റുഖിയ, സുഹ്റ, അബ്ദുറഹ്മാൻ പെരിന്തൽമണ്ണ, പരേതരായ അബ്ദുറഹ്മാൻ മങ്കട, മുഹമ്മദലി പാലൂർ .
മണ്ണാർക്കാട് കല്ലടി കോളേജിലെ വിദ്യാർത്ഥിയായിരുന്നു മുഹമ്മദ് മുസ്തഫ. അടിയന്തരാവസ്ഥയിൽ എസ് എഫ് ഐ പ്രവർത്തകർ പ്രകടനം നടത്തി എന്നാരോപിച്ച് കേസ് ചുമത്തി പെരിന്തൽമണ്ണ സബ് ജയിലിൽ റിമാന്റിലായി. സബ് ജയിലിൽ റിമാന്റിൽ കഴിയവെ പനി ബാധിച്ച മുഹമ്മദ് മുസ്തഫക്ക് ചികിത്സ നൽകിയില്ല .പനി മൂർച്ഛിച്ച മുഹമ്മദ് മുസ്തഫ വൈദ്യസഹായം കിട്ടാതെയാണ് മരിച്ചത്.
from Kerala || Deshabhimani Online News http://bit.ly/2IFt8KP
via IFTTT
No comments:
Post a Comment