തലശ്ശേരി > വടകര ലോക്‌സഭാമണ്ഡലത്തിലെ ചൊക്ലിയില്‍ വോട്ട് ചെയ്യാന്‍ എത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു. കാഞ്ഞിരത്തിന്‍ കീഴില്‍ മോടോളി വിജയി(66) ആണ് മരിച്ചത്. രാമവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 158ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാന്‍ വരിയില്‍ നില്‍ക്കെ കുഴഞ്ഞു വീഴുകയായിരുന്നു.
രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. വോട്ട് ചെയ്യാന്‍ വലിയ നിര തന്നെയുണ്ടായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരത്തെയുള്ളയാളാണ് വിജയി. മകനോടൊപ്പമാണ് ഇവര്‍ വോട്ട് ചെയ്യാനെത്തിയത്. അസ്വസ്ഥത അനുഭവവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
from Kerala || Deshabhimani Online News http://bit.ly/2KWHMQA
via IFTTT
No comments:
Post a Comment