ഒന്നായൊഴുകി മൂവാറിന്റെ നാട‌്; ജോയ്സ് ജോർജിനെ നാടും നഗരവും വരവേറ്റു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 11, 2019

ഒന്നായൊഴുകി മൂവാറിന്റെ നാട‌്; ജോയ്സ് ജോർജിനെ നാടും നഗരവും വരവേറ്റു

മൂവാറ്റുപുഴ
ഇടുക്കി മണ്ഡലത്തിന്റെ വികസനത്തിന് പുത്തനുണർവേകാൻ ഒപ്പം നിന്ന ജോയ്സ് ജോർജിനെ നാടും നഗരവും വരവേറ്റു. മൂന്നാംഘട്ട പര്യടനത്തിന്റെ ഭാഗമായി മൂവാറ്റുപുഴ നിയമസഭാ മണ്ഡലത്തിലെ പായിപ്ര പഞ്ചായത്തിലും മൂവാറ്റുപുഴ നഗരസഭയിലുമായിരുന്നു ബുധനാഴ‌്ച എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജോയ്സ് ജോർജിന്റെ വോട്ട‌് അഭ്യർഥന. ജില്ലയിലെ വലിയ പഞ്ചായത്തായ പായിപ്ര, വികസന സ്വപ്നങ്ങളെ യാഥാർഥ്യമാക്കാൻ മുന്നിൽനിന്ന ജനനായകനെ കാർഷികോൽപ്പന്നങ്ങൾ നൽകിയും കൊന്നപ്പൂക്കൾ നൽകിയും ഹാരമണിയിച്ചും വരവേറ്റു. തൊഴിലാളി സമരങ്ങളും മിച്ചഭൂമി സമരവും കർഷക  പോരാട്ടങ്ങളും ഉഴുതുമറിച്ച പായിപ്രയുടെ മണ്ണിൽ ഉജ്ജ്വല സ്വീകരണമാണ് ജോയ്സിന് ലഭിച്ചത്.

രാവിലെ പായിപ്ര സ‌്കൂൾപ്പടിയിൽനിന്ന് തുടങ്ങിയ പര്യടനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. ഒ കെ മോഹനൻ അധ്യക്ഷനായി. എൽദോ എബ്രഹാം എംഎൽഎ, പി രാജു, പി ആർ മുരളീധരൻ, കെ കെ ശ്രീകാന്ത് എന്നിവർ സംസാരിച്ചു. പായിപ്രയിലെ ആദ്യകാല സിപിഐ എം പ്രവർത്തകൻ ഇ ബി ഷംസുദ്ദീൻ സ്ഥാനാർഥിയെ ഹാരമണിയിച്ചു. തൃക്കളത്തൂരിലെ സ്വീകരണത്തിന് ശേഷം ജോയ‌്സിന‌് പനിയുടെ അസ്വസ്ഥതയുണ്ടായതിനാൽ പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ലഘു വിശ്രമം. വീട്ടമ്മമാരുൾപ്പെടെ നിരവധിയാളുകൾ ഓരോ കേന്ദ്രങ്ങളിലും  ജോയ‌്സിനെ സ്വീകരിക്കാനെത്തി. ഇ ബി ജങ‌്ഷനിൽ ചിത്രകലാധ്യാപകൻ കളപ്പുരയ്ക്കൽ കെ എം കബീർ വരച്ച സ്ഥാനാർഥിയുടെ ഛായാചിത്രം സമ്മാനിച്ചു. എള്ളുമലപ്പടിയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ ഫൈസൽ നെല്ലിമറ്റം സ്വീകരിച്ചു.

മൂവാറ്റുപുഴയുടെ ഉപനഗരമായ പേഴയ്ക്കാപ്പിള്ളിയിലെത്തിയപ്പോൾ നൂറുകണക്കിനാളുകൾ സ്വീകരണത്തിനെത്തി. പായിപ്രയിലും തട്ടുപറമ്പിലും സ്ത്രീകളും കുട്ടികളുമുൾപ്പെടെ വൻജനാവലി. വേനൽച്ചൂടിലെ ദാഹമകറ്റാൻ തട്ടുപറമ്പിൽ ഡിവൈഎഫ്ഐ ഒരുക്കിയ തണ്ണീർ പന്തൽ ജോയ്സ് ജോർജ‌് ഉദ്ഘാടനം ചെയ്തു. തുടർന്ന് പായിപ്രയുടെ കാർഷിക ഗ്രാമമായ മുളവൂരിലേക്ക‌്. നിരപ്പ്, ഒഴുപാറ, തച്ചോടത്തുംപടി എന്നിവിടങ്ങളിലെ സ്വീകരണത്തോടെ പഞ്ചായത്തിൽ സമാപനം.

ഉച്ചഭക്ഷണത്തിന് ശേഷം മഞ്ഞള്ളൂർ പഞ്ചായത്തിലെ അച്ചൻ കവലയിൽനിന്ന് എൽഡിഎഫ് പ്രവർത്തകർക്കൊപ്പം സ്ഥാനാർഥിയുടെ റോഡ് ഷോയും വോട്ടഭ്യർഥനയും. തുടർന്ന‌് വാഴക്കുളത്ത് പൈനാപ്പിൾ മാർക്കറ്റിൽ സമാപനം. വൈകിട്ട് അഞ്ചിന് മൂവാറ്റുപുഴ നഗരസഭയിലെ പര്യടനമാരംഭിച്ചു. ആശ്രമം ബസ് സ്റ്റാൻഡിൽ ജനപ്രതിനിധികളും നേതാക്കളും ചേർന്ന് സ്വീകരിച്ചു. എസ്എൻഡിപി കുന്ന്, പുൽപ്പറമ്പ് കോളനി, ഹൗസിങ‌് ബോർഡ‌് എന്നിവ പിന്നിട്ട‌് 130 കവല, പേട്ട,  കിഴക്കേക്കര, രണ്ടാർ, ചാലിക്കടവ് കോളനിയിലും സ്വീകരണത്തിന് ശേഷം മാർക്കറ്റ് ബസ് സ്റ്റാൻഡ‌്, നെഹ‌്റു പാർക്ക്, ഒറവക്കുഴി, തൃക്ക, പുളിഞ്ചുവട്, എ കെ ജി കോളനി, വാഴപ്പിള്ളി, തീക്കൊള്ളിപ്പാറയിലുമുൾപ്പെടെ നഗരത്തിൽ നൽകിയ സ്വീകരണത്തിന് ശേഷം കടാതി കുര്യൻ മലയിൽ പര്യടനം സമാപിച്ചു. പി എം ഇസ്മയിൽ, ബാബു പോൾ, എൻ അരുൺ, പി കെ ബാബുരാജ്, പോൾ ജോസഫ്, ടി കെ സുരേഷ്, എം ആർ പ്രഭാകരൻ, ഷാജി മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു. അകലത്തായിരുന്നില്ല, എപ്പോഴും അടുത്തുനിന്നാണ‌് പ്രവർത്തിച്ചിരുന്നതെന്നും വികസന തുടർച്ചയ‌്ക്ക‌് വീണ്ടും അവസരം നൽകണമെന്നും ഓരോ സ്വീകരണ കേന്ദ്രത്തിലും  ജോയ‌്സ‌് ജോർജ‌് അഭ്യർഥിച്ചു. വ്യാഴാഴ‌്ച കോതമംഗലത്ത‌് പര്യടനം നടത്തും.


 

ജോയ്സ് ജോർജ് ഇന്ന‌് കോതമംഗലം
മണ്ഡലത്തിൽ
കോതമംഗലം
ഹൈറേഞ്ച് സംരക്ഷണസമിതിയുടെ പിന്തുണയുള്ള എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജ് വ്യാഴാഴ‌്ച കോതമംഗലം മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ ഏഴിന‌് നേര്യമംഗലം നീണ്ടപാറയിൽനിന്നു പര്യടനം തുടങ്ങും. ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്യും.
തുടർന്ന‌് 7.30ന‌് ചെമ്പൻകുഴി, 8ന‌് നേര്യമംഗലം, 8.30ന‌് ഇഞ്ചത്തൊട്ടി, 9ന‌് ആവോലിച്ചാൽ, 9.30ന‌് തലക്കോട് കവല, 9.45ന‌് അള്ളുങ്കൽ, 10ന‌് പുത്തൻകുരിശ്, 10.10ന‌് തേങ്കോട്, 10.15ന‌് പരീക്കണ്ണി, 10.20ന‌് ഊന്നുകൽ, 10.30ന‌് ഉപ്പുകുളം, 10.40ന‌് പെരുമണ്ണൂർ, 10.50ന‌് പോത്തുകുഴി, 11ന‌് കവളങ്ങാട്, 11.10ന‌് വാളാച്ചിറ, 11.20ന‌് മാരമംഗലം, 11.30ന‌് കോളനിപ്പടി, 11.40ന‌് നെല്ലിമറ്റം, 2.30ന‌് പൈമറ്റം, 2.40ന‌് മണിക്കിണർ, 2.50ന‌് കുറ്റംവേലി, 3ന‌് കുവള്ളൂർ, 3.10ന‌് വെള്ളാരമറ്റം, 3.20ന‌് ഈട്ടിപ്പാറ, 3.30ന‌് കുടമുണ്ട, 3.40ന‌് പുലിക്കുന്നേൽപ്പടി, 3.50ന‌് മാവുടി സ്കൂൾപടി, 4ന‌് അടിവാട്, 4.10ന‌് മൈലൂർ, 4.40ന‌് പിടവൂർ കവല, 4.50ന‌് കൊഴിപ്പിള്ളി, 5ന‌് പാറച്ചാലിപ്പടി, 5.10ന‌് ഇഞ്ചൂർ അമ്പലംപടി, 5.20ന‌് എട്ടാംമൈൽ, 5.30ന‌് വാരപ്പെട്ടി കവല, 5.40ന‌് കക്കാട്ടൂർ, 5.50ന‌് ഇളങ്ങവം, 6ന‌്  പുതപ്പാടി താണിത്തടം കോളനി, 6.10ന‌് മുളവൂർ കവല, 6.20ന‌് ചിറപ്പടി, 6.30ന‌് അമ്പലംപടി, 6.40ന‌് കറുകടം ഷാപ്പുംപടി, 6.50ന‌്  മാതിരപ്പിള്ളി, 7ന‌് വിളയാൽ, 7.10ന‌് തെക്കേ വെണ്ടുവഴി, 7.20ന‌് ഇലവനാട് കവല, 7.30ന‌് സബ്സ്റ്റേഷൻ പടി, 7.40ന‌് കോളേജ് ജങ‌്ഷൻ, 7.50ന‌് കോതമംഗലം ടൗൺ, 8ന‌് തങ്കളം ജവാഹർ കോളനി 8.10ന‌് തങ്കളത്ത് സമാപനം. സമാപന യോഗത്തിൽ എൽഡിഎഫ് നേതാക്കൾ സംസാരിക്കും.
 

 



from Kerala || Deshabhimani ​Online ​News http://bit.ly/2uZ7kC0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages