തിരുവനന്തപുരം> സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും ലോക്സഭാ സ്ഥാനാര്‍ഥിയുമായ മുഹമ്മദ് സലീമിന് നേരെ റായ്ഗഞ്ച് മണ്ഡലത്തിലെ ഇസ്ലാംപൂരില്‍ നടന്ന ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തിയായി അപലപിച്ചു. വോട്ടിംഗ് ദിവസമായ വ്യാഴാഴ്ച ബൂത്തുകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് തൃണമൂലുകാര്‍ അക്രമം നടത്തിയത്.
സലീമിന്റെ കാര്‍ തകര്‍ക്കുകയും ഒപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫറെ മര്‍ദ്ദിക്കുകയും ചെയ്തു.സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ അക്രമം തടയാന്‍ ഒന്നും ചെയ്തില്ല എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
ബംഗാളില്‍ സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ വോട്ടെടുപ്പ് അസാധ്യമാക്കുന്ന രീതിയിലാണ് തൃണമൂലുകാരുടെ അക്രമം. പല സ്ഥലങ്ങളിലും അവര്‍ ബൂത്ത് പിടിച്ചെടുക്കുകയാണ്. വോട്ടെടുപ്പ് നീതിപൂര്‍വ്വകമായി നടത്താനുള്ള ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍വ്വഹിക്കണമെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
from Kerala || Deshabhimani Online News http://bit.ly/2PicKkS
via IFTTT
No comments:
Post a Comment