ഏറണാകുളത്ത് ട്രെയ്‌ലർ ഇടിച്ച് കാര്‍ പാലത്തില്‍ നിന്നും റെയില്‍വേ ട്രാക്കില്‍ വീണു; ഡ്രൈവറുടെ നില ഗുരുതരം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 7, 2019

ഏറണാകുളത്ത് ട്രെയ്‌ലർ ഇടിച്ച് കാര്‍ പാലത്തില്‍ നിന്നും റെയില്‍വേ ട്രാക്കില്‍ വീണു; ഡ്രൈവറുടെ നില ഗുരുതരം

ഇ വാർത്ത | evartha
ഏറണാകുളത്ത് ട്രെയ്‌ലർ ഇടിച്ച് കാര്‍ പാലത്തില്‍ നിന്നും റെയില്‍വേ ട്രാക്കില്‍ വീണു; ഡ്രൈവറുടെ നില ഗുരുതരം

കൊച്ചി : കൊച്ചി – വൈറ്റില ദേശീയപാതയിൽ ട്രെയ്‌ലർ ഇടിച്ച കാർ പാലത്തിൽ നിന്നും താഴെയുള്ള റെയിൽവേ ട്രാക്കിലേക്ക് പതിച്ചു. പാലാരിവട്ടത്തു നിന്നും വൈറ്റിലയ്ക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ കാർ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്ക് പരിക്കേറ്റ ഇദ്ദേഹത്തിന്റെ നില ഗുരുതരമാണ് എന്നാണു അറിയുന്നത്.

ഇന്ന് രാവിലെ 8.35 ഓടെയായിരുന്നു അപകടം. വൈറ്റിലയ്ക്ക് വരികയായിരുന്ന കാറിന് പിന്നിൽ അമിത വേഗതയിലെത്തിയ ട്രെയ്ലർ ഇടിക്കുകയായിരുന്നു. പിന്നില്‍ നിന്നുള്ള ഇടിയുടെ ആഘാതത്തിൽ പാലത്തിന്റെ കൈവരി തകർത്തുകൊണ്ട് കാർ തലകീഴായി റെയിൽവേ ട്രാക്കിലേക്ക് വീഴുകയായിരുന്നു.

ഈ സമയം ട്രാക്കിൽ ജോലി ചെയ്തിരുന്ന ട്രാക്ക്മാൻമാരാണ് സംഭവം ആദ്യം കണ്ടത്. ഒരു അഭിഭാഷകന്റെ കാറാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന. ഈ കാറിൽ അഭിഭാഷകർ ഉപയോഗിക്കുന്ന സ്റ്റിക്കർ പതിച്ചിട്ടുണ്ട്.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha http://bit.ly/2OXhnkb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages