വിദ്വേഷ പ്രസംഗം: ആദിത്യനാഥിന് മൂന്നുദിവസത്തെയൂം മായാവതിയ്ക്ക് രണ്ടുദിവസത്തെയും വിലക്ക് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 16, 2019

വിദ്വേഷ പ്രസംഗം: ആദിത്യനാഥിന് മൂന്നുദിവസത്തെയൂം മായാവതിയ്ക്ക് രണ്ടുദിവസത്തെയും വിലക്ക്

ദില്ലി> വർഗീയ - വിദ്വേഷ പരാമർശങ്ങൾ നടത്തിയതിന് ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിഎസ്‍പി അദ്ധ്യക്ഷ മായാവതിയ്ക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക്. ആദിത്യനാഥിന് മൂന്ന് ദിവസവും (72 മണിക്കൂർ) മായാവതിയ്ക്ക് രണ്ട് ദിവസ (48 മണിക്കൂർ)വുമാണ് വിലക്ക്

ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന മീററ്റിൽ പ്രചാരണ റാലിയിൽ യോഗി ചെയ്ത പ്രസംഗത്തിനാണ് നടപടി.“കേരളത്തിലെ ഒരു സീറ്റില്‍ രാഹുല്‍ ഗാന്ധി നടത്തിയ നോമിനേഷന്‍ റാലി നിങ്ങള്‍ കണ്ടിട്ടുണ്ടാകും. കോണ്‍ഗ്രസ് കൊടികള്‍ക്ക് പകരം പച്ചക്കൊടികള്‍ മാത്രമാണ് അവിടെ നിങ്ങള്‍ക്ക് കാണാനായത്. കോണ്‍ഗ്രസിനെ പച്ച വൈറസ് ബാധിച്ചിരിക്കുകയാണ്’- എന്നായിരുന്നു ആദിത്യനാഥിന്റെ പരാമര്‍ശം. കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ ഈ വൈറസ് രാജ്യത്തെയാകെ ബാധിക്കുമെന്നും ലീഗുമായുള്ള കോണ്‍ഗ്രസിന്റെ ബന്ധം രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

അതേസമയം, സഹാരൻപൂരിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ 'മുസ്ലീം സഹോദരീ സഹോദരൻമാരേ, നിങ്ങളുടെ വോട്ടുകൾ ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. മുസ്ലിങ്ങളുടെ വോട്ടുകൾ ഭിന്നിക്കരുത്', എന്ന് പ്രസംഗിച്ചതിനാണ് മായാവതിയ്ക്ക് വിലക്കേർപ്പെടുത്തിയത്.

ദൈവങ്ങളുടെ പേര് പറഞ്ഞ് വോട്ടു പിടിക്കരുതെന്നും വർഗീയധ്രുവീകരണം നടത്തുന്ന പ്രസംഗം നടത്തരുതെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാതൃകാ പെരുമാറ്റച്ചട്ടത്തിൽ കൃത്യമായി പറയുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ഇരുവർക്കും വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

ഇത്തരം പ്രസംഗങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നു സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ഇന്ന് ചോദിച്ചിരുന്നു.



from Kerala || Deshabhimani ​Online ​News http://bit.ly/2VKHhdp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages