തൊടുപുഴ > കേരളത്തെ റോള്‍ മോഡല്‍ എന്നു വിശേഷിപ്പിച്ചതിലൂടെ എല്‍ഡിഎഫിന് വോട്ട് ചെയ്യണമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞുവെച്ചതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി അഡ്വ. ജോയിസ് ജോര്‍ജ്ജിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം തൊടുപുഴയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം മാതൃകാ സംസ്ഥാനമാണെന്ന് വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധി കേരളത്തെ ഈ വിധത്തില്‍ മാറ്റിമറിച്ചത് ആരാണെന്നു കൂടി വ്യക്തമാക്കണം. കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നത് എന്തിനെന്നും വ്യക്തമാക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ബാധ്യതയുണ്ട്. കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബിജെപിയോ ഇടതുപക്ഷമോ എന്ന് രാഹുല്‍ വ്യക്തമാക്കണം.
ഒരുകാലത്ത് സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളത്തെ ഇന്നത്തെ കേരളം ആക്കിയതില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് നിര്‍ണായക പങ്കുണ്ട്. കേരളത്തില്‍ ഇഎംഎസിന്റെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭ നടപ്പാക്കിയ ഭൂപരിഷ്‌കരണനിയമം, വിദ്യാഭ്യാസരംഗത്തെ പരിഷ്‌കാരങ്ങള്‍ തുടങ്ങി അനേകം ഘടകങ്ങള്‍ കേരളത്തെ ഇന്നത്തെ രൂപത്തില്‍ പരുവപ്പെടുത്താന്‍ കാരണമായിട്ടുണ്ട്. കേരളത്തെ മാതൃകാ സംസ്ഥാനമായി നിലനിര്‍ത്തേണ്ട ചുമതലയാണ് ഇടതുപക്ഷം ഏറ്റെടുത്തിട്ടുള്ളത്.
മാനവിക സംസ്‌കാരത്തിന്റെ ഈറ്റില്ലമായ കേരളത്തില്‍നിന്ന് ബിജെപിക്ക് ഒരു നേട്ടവും കൊയ്യാനാവില്ല. വികസന നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടാനില്ലാതെ, വൈകാരികത സ്യഷ്ടിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് വോട്ട് നേടാനാണ് മോഡി നോക്കുന്നത്. കേരളത്തിന്റെ മതനിരപേക്ഷ സംസ്‌കാരത്തെ പോലും ഇവിടെ വന്ന് മോഡി വെല്ലുവിളിക്കുന്നു. ശ്രീനാരായണ ഗുരുവിന്റെ നാടായ കേരളം ഒരുമയുടെ സന്ദേശമാണ് നല്‍കുന്നത്.
എന്നാല്‍ കേരളത്തിന്റെ ഈ സമാധാനാന്തരീക്ഷം തകര്‍ക്കാനാകുമോ എന്നാണ് ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നത്. രാജ്യത്തെ കര്‍ഷകരെയും സാധാരണക്കാരെയും യുവാക്കളെയും വഞ്ചിച്ച മോഡി സമ്പന്ന വരേണ്യവര്‍ഗത്തിന് ഒത്താശ ചെയ്യുകയാണ്. കര്‍ഷകര്‍ക്കുവേണ്ടി നാമമാത്ര തുക പോലും ചെലവഴിക്കാത്ത മോദി അംബാനിമാര്‍ക്കും അദാനിമാര്‍ക്കും നേട്ടം കൊയ്യാന്‍ വഴിയൊരുക്കി. മോദി ഭരണത്തില്‍ ഗുണം ലഭിച്ചത് അംബാനിമാര്‍ക്കും അദാനിമാര്‍ക്കും മാത്രമാണ്.
ഭരണഘടനാ സ്ഥാപനങ്ങളെ പോലും സ്വാധീനിച്ച് ജനാധിപത്യവും ഭരണഘടനയും അട്ടിമറിക്കുന്നു. സുപ്രീം കോടതിയെ പോലും ഇവര്‍ ഭീഷണിപ്പെടുത്തുന്നു. തെരഞ്ഞെടുപ്പു കമീഷനെ ചൊല്‍പ്പടിക്ക് നിര്‍ത്തുന്നു. ഭരണഘടന തിരുത്തി മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയെ ഇല്ലായ്മ ചെയ്യുകയാണ് ഇവരുടെ ലക്ഷ്യം.
കേരളീയര്‍ ദീര്‍ഘവീക്ഷണമുള്ളവരാണ്. വാജ്‌പേയിക്ക് തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് 2004ല്‍ മനസ്സിലാക്കിയ കേരളീയര്‍ പതിനെട്ട് ഇടതുപക്ഷ എംപിമാരെയാണ് ലോകസഭയില്‍ എത്തിച്ചത്. അന്ന് ഇടതുപക്ഷത്തിന് നിര്‍ണായകസ്വാധീനം ഉണ്ടായിരുന്ന യുപിഎ ഗവണ്‍മെന്റ് ജനോപകാരപ്രദമായ നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചു. അന്നും കേരളത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിച്ചാണ് ഇടതുപക്ഷ എംപിമാര്‍ ലോക്‌സഭയിലെത്തിയതെന്നോര്‍ക്കണം. ഇടതുപക്ഷത്തിന്റെ ഇടപെടല്‍ മൂലമാണ് ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അന്നത്തെ യുപിഎ സര്‍ക്കാര്‍ തയ്യാറായത്.
ഇത്തവണയും ഇതേ നിലപാടാണ് കേരളം ഉയര്‍ത്തിപ്പിടിക്കേണ്ടത്. മുഴുവന്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെയും വിജയിപ്പിക്കാന്‍ കേരളം മുന്നിട്ടിറങ്ങണം. ജോയിസ് ജോര്‍ജിന്റെ വിജയം അനിവാര്യമാണ്. പരിസ്ഥിതി സംബന്ധമായ വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ അവഗാ ഹവും പാര്‍ലമെന്ററി രംഗത്തെ ഇടപെടലുകളും ലോക്‌സഭയ്ക്ക് മുതല്‍ക്കൂട്ടാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2GmDT1S
via IFTTT
No comments:
Post a Comment