'പറഞ്ഞത് കേട്ടില്ല: പ്രവര്‍ത്തകര്‍ ത്രാസില്‍ തൂങ്ങി' : ശശി തരൂരിന് അപകടം പറ്റിയതിനെപ്പറ്റി ക്ഷേത്രം അധികാരികളുടെ വിശദീകരണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 15, 2019

'പറഞ്ഞത് കേട്ടില്ല: പ്രവര്‍ത്തകര്‍ ത്രാസില്‍ തൂങ്ങി' : ശശി തരൂരിന് അപകടം പറ്റിയതിനെപ്പറ്റി ക്ഷേത്രം അധികാരികളുടെ വിശദീകരണം

തിരുവനന്തപുരം> ഗാന്ധാരിയമ്മൻ കോവിലിലെ തുലാഭാരത്തിനിടെ  ത്രാസ് പൊട്ടിവീണ് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന് പരിക്കേല്‍ക്കാന്‍ ഇടയായത് പ്രവര്‍ത്തകരുടെ കയ്യിലിരുപ്പ് കൊണ്ടെന്ന് ക്ഷേത്രം അധികാരികളുടെ വിശദീകരണം.
 
.പഞ്ചസാര കൊണ്ടായിരുന്നു ശശി തരൂർ തുലാഭാരം. പറഞ്ഞത് അനുസരിയ്ക്കാതെ പ്രവർത്തകർ ആവശ്യത്തിലധികം പ‌ഞ്ചസാര തുലാഭാരത്തട്ടിൽ എടുത്തുവച്ചെന്ന് ക്ഷേത്രം സെക്രട്ടറി ആർ പി നായർവാര്‍ത്താ ചാനലുകളോട് പറഞ്ഞു.കൂടാതെ പ്രവർത്തകർ ചങ്ങലയിൽ പിടിച്ചു തൂങ്ങുകയും ചെയ്തു. ഇതിനിടെ ഭാരം താങ്ങാൻ വച്ചിരുന്ന സ്റ്റൂൾ ആരോ എടുത്തുമാറ്റിയെന്നും ക്ഷേത്രം സെക്രട്ടറി പറഞ്ഞു. പെട്ടെന്ന് ഭാരം വന്നപ്പോൾ ചങ്ങലയുടെ കൊളുത്ത് നിവർന്ന് ത്രാസ് പൊട്ടുകയായിരുന്നു.

ഇന്ന് രാവിലെ തെരഞ്ഞെടുപ്പ്പ്രചാരണത്തിനിടെ ക്ഷേത്രത്തില്‍ തുലാഭാരം നടത്തിയപ്പോഴാണ്  ശശിതരൂരിനു പരുക്ക്പറ്റിയത് . തമ്പാനൂര്‍ ഗാന്ധാരി അമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിടയിലായിരുന്നു അപകടം. ത്രാസ്‌ പൊട്ടിവീണു തലയ്ക്കു മുറിവേറ്റു. ജനറല്‍ ആശുപത്രിയില്‍ എത്തിച്ച തരൂരിന്റെ തലയില്‍ ആറു തയ്യലുണ്ട്


from Kerala || Deshabhimani ​Online ​News http://bit.ly/2v4i2XV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages