കൊച്ചി> ബാബ്റി മസ്ജിദ് തകർത്തപ്പോൾ അധികാരത്തിലുണ്ടായിട്ടും ഒരു പ്രതിയെപോലും പിടികൂടാത്ത കോൺഗ്രസ് എങ്ങനെ ബിജെപിക്ക് ബദൽ ആകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പിന്നീട് രണ്ടായിരത്തിലധികം മുസ്ലിംങ്ങളെകൊന്ന ഗുജറാത്ത് വംശഹത്യയ്ക്ക് ശേഷം അധികാരത്തിൽ വന്നിട്ടും ഒരു പ്രതികളെപോലും പിടിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. മുത്തലാഖ് ബില്ലിലും പൗരത്വബില്ലിലും കോൺഗ്രസ് ബിജെപിയുമായി ഒത്തുകളിചെന്നും ഈ സാഹചര്യത്തിൽ ബിജെപിക്ക് ബദലാകാൻ കോൺഗ്രസിന് കഴിയില്ലെന്നും കോടിയേരി ഫേസ്ബുക്കിൽ പ്രതികരിച്ചു.
ഫേസ്ബുക്ക് കുറിപ്പിൻെറ പൂർണരൂപം
ബാബ്റി മസ്ജിദ് തകർത്തപ്പോൾ അധികാരത്തിൽ കോൺഗ്രസായിരുന്നു. എന്നിട്ട‌് ഒരുപ്രതിയെപ്പോലും പിടിച്ചില്ല. രണ്ടായിരത്തിലധികം മുസ്ലിംങ്ങളെകൊന്ന ഗുജറാത്ത് വംശഹത്യയ്ക്ക് ശേഷം അധികാരത്തിൽ വന്ന കോൺഗ്രസ് അപ്പോഴും പ്രതികളെ അറസ്റ്റ് ചെയ്തില്ല.
മുത്തലാഖ് ബില്ലിലും പൗരത്വബില്ലിലും കോൺഗ്രസ് ബിജെപിയുമായി ഒത്തുകളിച്ചു.
മുസ്ലിംലീഗ‌് പതാക പാകിസ്ഥാന്റേതാണെന്ന അമിത‌്ഷായുടെ പ്രസ്താവന ഉണ്ടായപ്പോൾ രാഹുൽ ഗാന്ധി മിണ്ടിയില്ല. പാണക്കാട‌് തങ്ങളും ഇതിനെതിരെ പ്രതികരിച്ചില്ല. മുസ്ലിം ലീഗ് വൈറസാണെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനയോടും അവർ പ്രതികരിച്ചില്ല.
വയനാട്ടിലും വാരാണസിയിലും കോൺഗ്രസ‌് - ബിജെപി ഒത്തുകളിയുടെ ഭാഗമായാണ് രാഹുൽ ഗാന്ധിക്കെതിരെ ശക്തനായ സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ ബിജെപി തയാറാകാത്തത‌്.
“ചൗക്കിദാർ ചോർ ഹേ’ എന്നാണ‌് പ്രധാനമന്ത്രിയെ റഫേൽ വിഷയത്തിൽ രാഹുൽ ഗാന്ധി വിമർശിച്ചത‌്. എന്നാൽ അതേ പാർലമെന്റ‌് സമ്മേളനം കഴിയുന്നതിനുമുമ്പേ രാഹുൽ മോഡിയെ കെട്ടിപ്പിടിച്ചു. ഇത‌് രാഹുൽ ഗാന്ധിയുടെ ഇരട്ടമുഖം വെളിവാക്കുന്നു.
കോൺഗ്രസ് ഒരിക്കലും ബിജെപിക്ക് ബദലല്ല. ബിജെപിയെ പുറത്താക്കാൻ കോൺഗ്രസിനെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കണമെന്നാണ് അവർ പറയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഗോവയടക്കം പല സംസ്ഥാനങ്ങളിലും ഒറ്റക്കക്ഷി കോൺഗ്രസായിരുന്നു. എന്നാൽ ഇവിടങ്ങളിൽ അധികാരമേറിയത് ബിജെപിയാണ്
അരുണാചൽ പ്രദേശിൽ 34 കോൺഗ്രസ് എംഎൽഎമാരിൽ 33 പേർ ബിജെപിയായി. ഈ സാഹചര്യത്തിൽ എങ്ങിനെയാണ് കോൺഗ്രസ് ബിജെപിക്ക‌് ബദലാവുക?
from Kerala || Deshabhimani Online News http://bit.ly/2XxkJ0u
via IFTTT
No comments:
Post a Comment