തിരുവനന്തപുരം> മരുന്ന് ലഭിക്കാനില്ലാത്തതിനാല്‍ ആര്‍സിസി യില്‍ മരണം മുന്നില്‍ കണ്ട് കഴിയുന്ന രോഗികള്‍ക്ക് ആശ്വാസമായി ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ ഇടപെടൽ. നിര്‍മാണം നിർത്തിയെങ്കിലും ഇവര്‍ക്ക് ചികിത്സിക്കാനാവശ്യമായ മരുന്ന് ലഭ്യമാക്കാനും 60,000ത്തോളം രൂപ വിലയുള്ള മരുന്നിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കാനും മന്ത്രി ഇടപെട്ട‌് ധാരണയാക്കി.
ആര്‍സിസി യില്‍ ചികിത്സയിലുള്ള സജീറയുള്‍പ്പെടെയുള്ള രോഗികള്‍ക്ക‌് ബാധിച്ച ഹെയറി സെല്‍ ലുക്കീമിയ (Hairy Cell Leukemia) എന്ന രോഗത്തിന്റെ ചികിത്സിക്കാനാവശ്യമായ ക്ലാഡ്രിബിന്‍ (Cladribine) എന്ന മരുന്നാണ‌് ലഭിക്കാതായത‌്. വിവരം സോഷ്യല്‍ മീഡിയയിലൂടെയാണ‌് ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത‌്.
സോഷ്യല്‍ മീഡിയ സന്ദേശം കണ്ട് അതിന്റെ സത്യാവസ്ഥയറിയാന്‍ ആര്‍സിസി ഡയറക്ടറെ മന്ത്രി ബന്ധപ്പെട്ടു. അവരുടെ അന്വേഷണത്തില്‍ ഹെയറി സെല്‍ ലുക്കീമിയ ബാധിച്ച രണ്ട് രോഗികള്‍ ആര്‍സിസിയില്‍ ചികിത്സയിലുണ്ടെന്ന് കണ്ടെത്തി. അവര്‍ക്ക് ചികിത്സയ്ക്കാവശ്യമായ ക്ലാഡ്രിബിന്‍ (Cladribine) മരുന്ന് കിട്ടാനില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.
ഇന്ത്യയില്‍ തന്നെ വളരെ അപൂര്‍വമായിട്ടാണ് ഇത്തരത്തിലുള്ള രോഗം കാണുന്നത്. ഈ മരുന്ന് ഉൽപാദിപ്പിച്ചിരുന്ന കമ്പനി അതിന്റെ ഉൽപാദനം നിർത്തിവെച്ചതുകൊണ്ടാണ് മരുന്നിന് ക്ഷാമമുണ്ടായത്. ഇതോടെ എവിടെയെങ്കിലും ഈ മരുന്ന് ലഭ്യമായാല്‍ അത് ഈ രോഗികള്‍ക്ക് ലഭ്യമാക്കിക്കൊടുക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.
എറണാകുളത്തുള്ള ഒരു കമ്പനിയാണ് ഈ മരുന്നിന്റെ വിതരണം നടത്തുന്നത്. മരുന്നിന്റെ നിര്‍മാണം നിര്‍ത്തിയതിനാല്‍ അവര്‍ക്കും സ്റ്റോക്ക് കുറവാണ്. എങ്കിലും ഇവര്‍ക്ക് ചികിത്സിക്കാനാവശ്യമായ മരുന്ന് ലഭിക്കുമെന്നാണ് മന്ത്രി പറഞ്ഞു. കൂടാതെ 60,000ത്തോളം രൂപ വിലയുള്ള ഈ മരുന്നിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന‌് മന്ത്രി അറിയിച്ചു.
from Kerala || Deshabhimani Online News http://bit.ly/2K7ULyu
via IFTTT
No comments:
Post a Comment