തന്നോട് മാപ്പ് പറഞ്ഞിട്ട് പുറത്തുപോയി വിഡ്ഢിത്തം പറയും; ശ്രീധരൻപിള്ളക്ക് ഇരട്ടത്താപ്പ് നയം: ടിക്കാറാം മീണ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

തന്നോട് മാപ്പ് പറഞ്ഞിട്ട് പുറത്തുപോയി വിഡ്ഢിത്തം പറയും; ശ്രീധരൻപിള്ളക്ക് ഇരട്ടത്താപ്പ് നയം: ടിക്കാറാം മീണ

തിരുവനന്തപുരം> ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളക്ക് ഇരട്ടത്താപ്പ് നയമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തിൽ വിവാദ പരാമശങ്ങൾ നടത്തിയ ശേഷം ശ്രീധരൻപിള്ള തന്നോട് രണ്ട് തവണ മാപ്പ് പറഞ്ഞിരുന്നു. എന്നാൽ അതിന് ശേഷം പുറത്ത് പോയി വീണ്ടും വിഡ്ഢിത്തം പറയുന്നതാണ് ശ്രീധരൻ പിള്ളയുടെ പതിവെന്നും ഒരു പ്രമുഖ ചാനലിന്റെ ഓൺലൈനിൽ നൽകിയ അഭിമുഖത്തിൽ ടിക്കാറാം മീണ പറഞ്ഞു.

എന്തെങ്കിലും പറഞ്ഞിട്ട് പിന്നീട് തെറ്റായിപ്പോയി മാപ്പാക്കണം. കാര്യമാക്കരുത് എന്ന് തന്നെ വിളിച്ച് മാപ്പ് പറയും. പക്ഷേ പുറത്ത് പോയിട്ട് മറ്റൊന്ന് പറയും. ഇവരെ എങ്ങനെ വിശ്വസിക്കും? ഞാനിനി ആവർത്തിക്കില്ലെന്ന് മാപ്പ് പറഞ്ഞിട്ട് വീണ്ടും അത് തന്നെ ചെയ്യുന്നത് ഇരട്ടത്താപ്പാണ്. " ടിക്കാറാം മീണ പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2V9yCnW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages