ജാതീയത ഗ്രസിക്കുന്ന പ്രതിലോമ പ്രസ്ഥാനമായി കോണ്‍ഗ്രസ് കേരളത്തിലും അധ:പതിച്ചോ? ദളിത് നേതാവിനെ മാറ്റി നിര്‍ത്തിയതിനെതിരെ കോടിയേരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

ജാതീയത ഗ്രസിക്കുന്ന പ്രതിലോമ പ്രസ്ഥാനമായി കോണ്‍ഗ്രസ് കേരളത്തിലും അധ:പതിച്ചോ? ദളിത് നേതാവിനെ മാറ്റി നിര്‍ത്തിയതിനെതിരെ കോടിയേരി

തിരുവനന്തപുരം> രാഹുല്‍ ഗാന്ധിയെ കാണാന്‍ പാസ് നല്‍കാതെ മാറ്റി നിര്‍ത്തിയ ദളിത് വിഭാഗത്തിലുള്ളവരുടെ വോട്ട് കോണ്‍ഗ്രസിനും രാഹുലിനും വേണ്ടേയെന്ന് കോടിയേരി.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് എന്താണ് പറ്റിയത് ! ജാതീയത ഗ്രസിക്കുന്ന ഒരു പ്രതിലോമ പ്രസ്ഥാനമായി കോണ്‍ഗ്രസ് കേരളത്തിലും അധപതിച്ചോ എന്നും കോടിയേരി ചോദിച്ചു.

തൃത്താലയില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത് നടന്ന പരിപാടിയില്‍ പാസ് വിതരണം ചെയ്തത് ജാതി അടിസ്ഥാനത്തിലാണെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ നേതാവാണ് ആരോപിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ പരാതിയുമായി അവര്‍ മുന്നോട്ടുപോവുകയാണെന്ന് വാര്‍ത്തകളില്‍ നിന്ന് മനസിലാക്കുന്നു.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളവര്‍ക്ക് തന്നെ  കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് അധിക്ഷേപം നേരിട്ടെന്നും, എ ഐ സി സി പ്രസിഡന്റിന്റെ പരിപാടിയിലേക്കുള്ള പാസ് വിതരണം ചെയ്തത് ജാതി നോക്കിയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഫേസ്‌ബുക്ക് കുറിപ്പിട്ട് അപമാനം പങ്കുവയ്ക്കുമ്പോള്‍, പ്രബുദ്ധ കേരളം കോണ്‍ഗ്രസിനെ പുച്ഛത്തോടെയാണ് നോക്കി കാണുന്നതെന്നും കോടിയേരി പറഞ്ഞു


 



from Kerala || Deshabhimani ​Online ​News http://bit.ly/2KPQ7Wv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages