എം കെ രാഘവൻ ചെയർമാനായ അഗ്രിൻ കോ വെട്ടിച്ചത‌് 77 കോടി; അന്വേഷണം ആരംഭിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 6, 2019

എം കെ രാഘവൻ ചെയർമാനായ അഗ്രിൻ കോ വെട്ടിച്ചത‌് 77 കോടി; അന്വേഷണം ആരംഭിച്ചു

കണ്ണൂർ
കണ്ണൂർ ആസ്ഥാനമായി ആരംഭിച്ച അഗ്രിൻ കോ എന്ന സഹകരണ സ്ഥാപനം മറയാക്കി എം കെ രാഘവന്റെ നേതൃത്വത്തിൽ നടത്തിയ 77 കോടിയുടെ തട്ടിപ്പ‌് സംബന്ധിച്ച‌് കണ്ണൂർ ഡിവൈഎസ‌്പി അന്വേഷണം ആരംഭിച്ചു. കേരള സ്റ്റേറ്റ് അഗ്രോ കോ. ഓപ്പറേറ്റീവ് ലിമിറ്റഡി (അഗ്രീൻകോ) ന്റെ ചെയർമാനായിരുന്നു രാഘവൻ. ഈ സ്ഥാപനത്തെ മുന്നിൽനിർത്തി തട്ടിക്കൂട്ടിയ സ്വകാര്യ കമ്പനിയാണ‌് സമാനതകളില്ലാത്ത സാമ്പത്തിക തട്ടിപ്പ‌് നടത്തിയത‌്. ചുരുങ്ങിയത‌് ഏഴ‌് കേസുകൾ എടുക്കാനുള്ള തെളിവുകളുണ്ടെന്ന‌് അന്വേഷണ   ഉദ്യോഗസ്ഥനായ ഡിവൈഎസ‌്പി കെ വി വേണുഗോപാൽ പറഞ്ഞു. സഹകരണ വിജിലൻസ‌്  ഡിവൈഎസ‌്പി മാത്യുരാജ‌് കള്ളിക്കാടൻ നടത്തിയ അന്വേഷണ  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ‌് മേധാവിയുടെ നിർദേശാനുസരണം കണ്ണൂർ ടൗൺ പൊലീസാണ‌് കേസ‌് രജിസ‌്റ്റർചെയ‌്തത‌്. കമ്പനിയുടെ 2004–-05 വർഷത്തെ ഓഡിറ്റിങ്ങിൽ  കണ്ടെത്തിയ ഗുരുതര  ക്രമക്കേടുകളാണ‌് പരാതിക്ക‌് ആധാരം. വ്യാജരേഖ നിർമാണം, ചതി, വഞ്ചന, ഗൂഢാലോചന, അഴിമതി എന്നീ വകുപ്പുകൾ പ്രകാരമാണ‌് കേസ‌്.   തട്ടിപ്പ‌് നടക്കുന്ന വേളയിൽ സംസ്ഥാന സഹകരണ ബാങ്ക‌് വൈസ‌് പ്രസിഡന്റുകൂടിയായിരുന്നു  രാഘവൻ. ഈ അധികാരം ഉപയോഗിച്ചാണ‌്  സഹകരണ സ്ഥാപനങ്ങളിൽനിന്ന‌ും  പൊതുമേഖലാ ബാങ്കുകളിൽനിന്നും കോടികൾ കൈക്കലാക്കിയത‌്. 

യുഡിഎഫ‌് ഭരണത്തിന്റെ തണലിൽ കോൺഗ്രസ‌് നേതാക്കൾ  നടത്തിയ തട്ടിപ്പിന്റെ വ്യാപ‌്തി സഹകരണ വിജിലൻസ‌് അന്വേഷണ റിപ്പോർട്ട‌് വ്യക്തമാക്കുന്നു. കൃഷിക്കാരെ പ്രോത്സാഹിപ്പിക്കാനെന്ന പേരിലാണ‌് അഗ്രീൻ കോയുടെ കീഴിൽ 2004 ഡിസംബറിൽ അഗ്രിൻകോ റബർ ടെക‌്നോളജീസ‌് ലിമിറ്റഡ‌്  ആരംഭിച്ചത‌്.  മലേഷ്യൻ കമ്പനിയുമായി സഹകരിച്ച‌് അഗ്രീൻ കേർ ലാറ്റക‌്സ‌് എന്ന   മറ്റൊരു സ്വകാര്യ കമ്പനിക്കും രൂപം നൽകി. സഹകരണ സംഘത്തിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും  സ്വകാര്യ കമ്പനിയുടെയും എംഡി ഒരാൾതന്നെ.  എല്ലാം  സഹകരണ സ്ഥാപനങ്ങളാണെന്ന‌് വരുത്തി, ഭരണത്തണലിൽ സഹകരണ ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തിയായിരുന്നു തട്ടിപ്പ‌്. കാനറാ ബാങ്കിന്റെ ആലുവ ബ്രാഞ്ചിൽനിന്ന‌് എട്ട‌് കോടി രൂപ വായ‌്പയെടുത്തായിരുന്നു  തുടക്കം. തുടർന്ന‌് മറ്റു ബാങ്കുകളിൽനിന്നും കോടികൾ  സമാഹരിച്ചു. പണം തട്ടിയെടുക്കുകയെന്ന  ദൗത്യം പൂർത്തിയാക്കിയശേഷം കണ്ണൂർ നഗരത്തിന‌് സമീപം പള്ളിക്കുന്നിലുണ്ടായിരുന്ന അഗ്രീൻ കോ ഹെഡ‌് ഓഫീസടക്കം പൂട്ടി. വായ‌്പയെടുത്ത തുക ബാങ്കുകൾക്ക‌് തിരിച്ചു നൽകിയില്ല. ഓഹരിയായും മറ്റും പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്ന‌് സമാഹരിച്ച തുക സംബന്ധിച്ച‌് കണക്കുമില്ല.

സ്വാധീനം ഉപയോഗിച്ച‌് സർക്കാരിൽനിന്ന‌് ഓഹരിയായി  4.50 കോടി രൂപ തരപ്പെടുത്തി. സംസ്ഥാന സഹകരണ ബാങ്കിൽനിന്ന‌് 35.45 കോടിയും  സ്ഥാപനത്തിലെത്തിച്ചു. പൊതുമേഖലാ സ്ഥാപനമായ എൻസിഡിസിയിൽനിന്ന‌് 13.13 കോടിയും നേടിയെടുത്തു, കാനറാ ബാങ്കിന്റെ ആലുവ ശാഖയിൽനിന്ന‌് എടുത്ത എട്ടു കോടിയടക്കം കാനറാ ബാങ്കിനുള്ള 2002 മുതൽ 2013വരെയുള്ള കാലയളവിലെ  സാമ്പത്തിക ബാധ്യത 22.11 കോടിയാണ‌്,  ഇതിനുപുറമേ സംഘങ്ങളിൽനിന്ന‌് ഡെപ്പോസിറ്റായി  1.64  കോടി രൂപയും സമാഹരിച്ചു.   

സ്ഥാപനം ആകെ ചെയ‌്തത‌് കൈതച്ചക്ക സംസ‌്കരണ ഫാക്ടറി സ്ഥാപിച്ചത‌് മാത്രം. പടിയൂർ പഞ്ചായത്തിലെ പെരുമണ്ണിൽ സംഘത്തിന്റെ പേരിലുള്ള അഞ്ചേക്കർ സ്ഥലം അഗ്രീൻ ഹാഷ്കോ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് പൈനാപ്പിൾ പ്രോസസിങ് ഫാക്ടറിക്ക‌്  50 വർഷത്തേക്ക്  പാട്ടത്തിന‌് നൽകി. ഈ കമ്പനി  പിൻവാങ്ങിയതോടെ  ഭൂമി സ്വകാര്യവ്യക്തിയുടെ കൈവശമായി.

സഹകരണ നിയമം പാലിക്കാതെയും  സാമ്പത്തിക ഇടപാടുകളുടെ രേഖകൾ സൂക്ഷിക്കാതെയുമായിരുന്നു 2002 മുതൽ 2014വരെയുള്ള കാലയളവിൽ  തട്ടിപ്പ‌് നടന്നത‌്. എം കെ രാഘവനെക്കൂടാതെ കമ്പനി ജനറൽ മനേജരായിരുന്ന പി വി ദാമോദരൻ, എംഡിയായിരുന്ന ബൈജു രാധാകൃഷ‌്ണൻ എന്നിവരും  പ്രതികളാണ‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2CXdneC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages