വിശക്കുന്നവർക്ക‌് ഡിവൈഎഫ‌്ഐയുടെ പൊതിച്ചോറ‌്: 500 ദിവസം പിന്നിട്ടു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

വിശക്കുന്നവർക്ക‌് ഡിവൈഎഫ‌്ഐയുടെ പൊതിച്ചോറ‌്: 500 ദിവസം പിന്നിട്ടു

കളമശേരി> മെഡിക്കൽ കോളേജുകളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ലഭിക്കുന്ന ഒരു നേരത്തെ അന്നം മുടക്കാൻ യുഡിഎഫ‌് കൊല്ലത്ത‌് നടത്തിയ ഇടപെടൽ വാർത്തയിൽ ഇടംപിടിക്കുമ്പോൾ എറണാകുളം മെഡിക്കൽ കോളേജിലെ ഉച്ചഭക്ഷണവിതരണം 500 ദിവസം പിന്നിട്ടു.  ‘വിശപ്പിന് ഭക്ഷണം’ പേരിൽ എറണാകുളം മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറ് നൽക്കുന്ന പദ്ധതി 2017 ജൂലൈ 23നാണ് ആരംഭിച്ചത‌്. അന്ന‌് സിപിഐ എം ജില്ലാ സെക്രട്ടറിയായിരുന്ന പി രാജീവാണ‌് പദ്ധതി ഉദ‌്ഘാടനം ചെയ‌്തത‌്.

ആദ്യഘട്ടത്തിൽ എല്ലാ ബുധനാഴ‌്ചയുമായിരുന്നു ഭക്ഷണവിതരണം. അതേ വർഷം നവംബർ മൂന്നുമുതൽ എല്ലാ ദിവസവും ഭക്ഷണവിതരണം ആരംഭിച്ചു. ഒരു ദിവസംപോലും മുടങ്ങാതെ പദ്ധതി വ്യാഴാഴ‌്ച 500 ദിവസം പിന്നിട്ടു. ഡിവൈഎഫ്ഐ കളമശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 11 മേഖലാ കമ്മിറ്റികളാണ് ആദ്യഘട്ടത്തിൽ ഭക്ഷണ വിതരണം ഏറ്റെടുത്തത്. ജനങ്ങൾ പൊതിച്ചോറ് നൽകാൻ വലിയ ഉത്സാഹം കാണിച്ചു. തങ്ങൾ കാണുകയോ അറിയുകയോ പോലും ചെയ്യാത്തവർക്കായി ഒരു നേരത്തെ ഭക്ഷണം പൊതിയാക്കി നൽകാൻ മുന്നിൽനിന്നത‌് വീട്ടമ്മമാരാണ്.

ജനങ്ങളുടെ വർധിച്ചുവന്ന പിന്തുണയാണ‌്  ദിവസേന ഭക്ഷണം നൽകുക എന്ന തീരുമാനമെടുക്കാൻ ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റിക്ക് പ്രേരണയായത്. ജില്ലയിലെ 20 ബ്ലോക്ക് കമ്മിറ്റികളിലെ ഏതാണ്ട‌് 200 മേഖലാ കമ്മിറ്റികൾ ഓരോ ദിവസത്തെയും ഭക്ഷണവിതരണ ചുമതലയേറ്റു. ഡിവൈഎഫ്‌ഐ സ്ഥാപകദിനമായ നവംബർ മൂന്നുമുതൽ  ദിവസേനയുള്ള ഉച്ചഭക്ഷണ വിതരണം ആരംഭിച്ചു. സമയം പകൽ 12.30 ആകുമ്പോൾ മെഡിക്കൽ കോളേജിൽ ‘വിശപ്പിന് ഭക്ഷണം' ബോർഡുവച്ച വാഹനം വരിനിൽക്കുന്നവരുടെ മുന്നിലെത്തും. ആശുപത്രി പാസ് കാണിച്ചാണ് ഭക്ഷണം നൽകുന്നത്. രോഗിക്കും കൂട്ടിരുപ്പുകാർക്കുമായി ഒരു പാസിന് രണ്ടുപൊതി. ദിവസേന ഏതാണ്ട‌് 1300 ഭക്ഷണപ്പൊതികളാണ‌് ഇത്തരത്തിൽ വിതരണം ചെയ്യുന്നത‌്.

പ്രളയകാലത്തുപോലും പദ്ധതി മുടങ്ങിയില്ല. ചുമതലയുള്ള പ്രദേശം വെള്ളത്തിൽ മുങ്ങിയപ്പോൾ മറ്റ് പ്രദേശങ്ങൾ ഏറ്റെടുത്തു. ഹർത്താലും ആഘോഷങ്ങളും ഒന്നും ഭക്ഷണ വിതരണത്തിന് തടസ്സമല്ല. ഓണത്തിന് സദ്യയാണ് നൽകിയത‌്. ഇതുവരെ ആറര ലക്ഷത്തിലേറെ ഭക്ഷണപ്പൊതികളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിച്ച് വിതരണം ചെയ്തത്. ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് ആർ അനീഷിന്റെ നേതൃത്വത്തിലുള്ള സബ്കമ്മിറ്റിക്കാണ് നിലവിൽ ജില്ലയിലെ ചുമതല. വിതരണച്ചുമതല കളമശേരി ബ്ലോക്ക് സെക്രട്ടറി സി എ രജീഷിനും.



from Kerala || Deshabhimani ​Online ​News http://bit.ly/2KOPYlR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages