രാജ്യത്ത‌് എംബിബിഎസ‌്, ബിഡിഎസ് കോഴ്സുകളിലേക്ക‌് പ്രവേശനത്തിനായി നാഷണൽ ടെസ‌്റ്റിങ് ഏജൻസി നടത്തുന്ന അഖിലേന്ത്യാ പരീക്ഷ( നീറ്റ്) 5ന‌് നടക്കും. 154 കേന്ദ്രത്തിലായി 15.19 ലക്ഷം പേരാണ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നത്. കേരളത്തില്‍ ആലപ്പുഴ, അങ്കമാലി, എറണാകുളം, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍ എന്നിങ്ങനെ 12 കേന്ദ്രങ്ങളുണ്ട്. 2.19 ലക്ഷം പേർ പരീക്ഷ എഴുതുന്ന മഹാരാഷ്ട്രയിൽനിന്നാണ് ഏറ്റവും കൂടുതൽ പേരുള്ളത്.
ഒരു ചോദ്യത്തിന് നാല് മാർക്കാണ്. തെറ്റായ ഒാരോ ഉത്തരത്തിനും ഒരു മാർക്ക് കുറയ്ക്കും. 720 മാർക്കിന്റെ പരീക്ഷയിൽ മൊത്തം 180 ചോദ്യമാണുള്ളത്. ഫിസിക്സ്, കെമിസ‌്ട്രി വിഷയങ്ങളിൽ 45 വീതവും ബയോളജിയിൽ 90 ചോദ്യവുമാണ് ഉണ്ടാവുക. ഫലം ജൂൺ അഞ്ചിന്.പകൽ രണ്ടുമുതൽ അഞ്ചുവരെയാണ് പരീക്ഷ. 11 ഭാഷയിൽ എഴുതാം. ദേശീയ പരീക്ഷാ ഏജൻസിയുടെ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യുന്ന ഹാൾടിക്കറ്റിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും ഹാൾ ടിക്കറ്റിലുള്ള അതേ ഫോട്ടോയും കൈവശം വേണം.
ഹാളിൽ കുടിവെള്ളം, ഭക്ഷ്യവസ്തുകൾ, പേന തുടങ്ങിയവ അനുവദിക്കില്ല. പരീക്ഷ എഴുതാനുള്ള പേന ഹാളിൽനിന്ന് നൽകും. പ്രമേഹമുള്ളവർക്ക് അനുവദിച്ച ഗുളികൾ, പഴം തുടങ്ങിയവ മുൻകൂർ അനുവാദത്തോടെ പ്രവേശിപ്പിക്കാം. പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുണ്ട്.
പകൽ ഒന്നരയ്ക്ക് മുമ്പ‌് ഹാളിൽ പ്രവേശിക്കണം. ഡ്രസ് കോഡ് കൃത്യമായി പാലിക്കണം. അരക്കൈ വസ്ത്രങ്ങൾ, ഹീൽ കുറഞ്ഞ ചെരുപ്പുകൾ എന്നിവ ഉപയോഗിക്കണം. ഷൂ , ബെൽറ്റ്, ഡിജിറ്റൽ വാച്ച് എന്നിവയും ഉപയോഗിക്കാനാകില്ല. അപേക്ഷയിൽ അടയാളപ്പെടുത്തിയവർക്ക് മാത്രമേ പർദ്ദ, ബുർഖ, തലപ്പാവ് എന്നിവ ധരിക്കാൻ കഴിയൂ.
from Kerala || Deshabhimani Online News http://bit.ly/2PDTe2h
via IFTTT
No comments:
Post a Comment