ആലപ്പുഴ> ദേശീയ പാതയില്‍ മാരാരികുളത്തിന് സമീപം കെഎസ്ആര്‍ടിസി ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് പ്രതിശ്രുതവരനടക്കം മൂന്ന് പേർ മരിച്ചു.11 പേര്‍ക്ക് പരിക്കേറ്റു. ടെംപോ ട്രാവലറിലുണ്ടായിരുന്ന കണ്ണൂർ മട്ടന്നൂർ സ്വദേശികളായ പ്രതിശ്രുത വരൻ വിനീഷ് (26) വിനീഷിന്റെ അമ്മയുടെ സഹോദരി പ്രസന്ന(48) , ബന്ധു തെമക്കതിൽ വിജയകുമാർ(30) എന്നിവരാണ് മരിച്ചത്. വിവാഹനിശ്ചയം കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്ന് കണ്ണുരിലേക്ക് മടങ്ങുകയായിരുന്നു സംഘം .
രാത്രി 12ഓടെ കണിച്ചുകളങ്ങര ജങ്ഷനിലാണ് അപകടം. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന ടെംപോ ട്രാവലറും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസുമാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടേയും നില അതീവ ഗുരുതരമാണ്. ഇടിയുടെ ആഘാതത്തിൽ ടെംപോ ട്രാവലർ രണ്ടായി നെടുകെ പിളർന്നു. ബസിലെ യാത്രക്കാർക്ക് കാര്യമായ പരിക്കില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. അപകടസമയത്ത് ഇരുവാഹനങ്ങളും അമിതവേഗതയിലായിരുന്നുവെന്നാണ് സൂചന.
from Kerala || Deshabhimani Online News http://bit.ly/2IWIlYc
via IFTTT
No comments:
Post a Comment