തൊടുപുഴയിലെ കുട്ടിയുടെ ദേഹത്ത‌ുണ്ടായിരുന്നത‌് 22ൽ അധികം മുറിവുകൾ; തലയോട്ടിയിലെ ആഴത്തിലുള്ള മുറിവ‌് മരണകാരണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 6, 2019

തൊടുപുഴയിലെ കുട്ടിയുടെ ദേഹത്ത‌ുണ്ടായിരുന്നത‌് 22ൽ അധികം മുറിവുകൾ; തലയോട്ടിയിലെ ആഴത്തിലുള്ള മുറിവ‌് മരണകാരണം

തൊടുപുഴ> തലയോട്ടിയിൽ ഉണ്ടായ ആഴത്തിലുള്ള മുറിവാണ‌് മരണകാരണമെന്ന‌് കുട്ടിയെ ചികിത്സിച്ച കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെ ന്യൂറോളജി വിഭാഗം തലവൻ ഡോ. ജി ശ്രീകുമാർ പറഞ്ഞു. ഇവിടെ എത്തിയതു മുതൽ ഒരു നിമിഷംപോലും പാഴാക്കാതെ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഡോക‌്ടർമാർ കഠിനശ്രമം നടത്തിയതായും അദ്ദേഹം പറഞ്ഞു.

പുലർച്ചെ ആറിനാണ‌് കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചത‌്. തലയോട്ടിയുടെ വലതുഭാഗത്ത‌് ആഴത്തിലുള്ള മുറിവ‌് ഉണ്ടായിരുന്നു. 10 സെന്റീമീറ്ററിൽ അധികം നീ‌ളത്തിൽ തലയോട്ടി പൊട്ടി തലച്ചോർ പുറത്തേക്ക‌് വന്നിരുന്നു. തലച്ചോറിന്റെ ഇടതുഭാഗത്ത‌് രക്തം കട്ടപിടിച്ച അവസ്ഥയിലുമായിരുന്നു. നേരെ ഓപ്പറേഷൻ തിയറ്ററിൽ കയറ്റി അടിയന്തര ശസ‌്ത്രക്രിയയ‌്ക്ക‌് വിധേയനാക്കി. ശസ‌്ത്രക്രിയ നടത്തുമ്പോൾ നേരിയ പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷെ അത‌് താൽക്കാലികമായിരുന്നു.

പിറ്റേ ദിവസംതന്നെ ഏതാണ്ട‌് മസ‌്തിഷ‌്ക മരണം സംഭവിച്ചു. പിന്നീട‌് കുടലിൽ ചില അനക്കങ്ങൾ കണ്ടതിനെ തുടർന്നാണ‌് ദ്രവ രൂപത്തിലുള്ള ഭക്ഷണം നൽകിയത‌്. എന്നാൽ രണ്ടു ദിവസം കഴിഞ്ഞപ്പോൾ അത‌ും നിലച്ചു. അതോടെ ഭക്ഷണം നൽകുന്നത‌് നിർത്തി. ഏഴ‌് വയസ്സുള്ള ഒരു കുട്ടിക്ക‌് നൽകാവുന്ന ഏറ്റവും കൂടിയ ഡോസ‌് മരുന്ന‌് നൽകിയാണ‌് ഈ ദിവസങ്ങളിൽ രക്തസമ്മർദം പിടിച്ചുനിർത്തിയത‌്. വെള്ളിയാഴ‌്ച കുട്ടിയുടെ നില പൂർണമായും മോശമായതിനെ തുടർന്ന‌് മെഡിക്കൽ ബോർഡിനെ വിവരം അറിയിച്ചു.

ശനിയാഴ‌്ച രാവിലെ രക്തസമ്മർദം പൂർണമായും താഴ‌്ന്നു. ഹൃദയമിടിപ്പ‌് കുറഞ്ഞുവന്നു. 11.30ന‌് ഹൃദയം നിശ‌്ചലമായി. തുടർന്ന‌് വെന്റിലേറ്റർ മാറ്റി. 11.35ന‌് ഇസിജി എടുക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു–-ഡോ. ശ്രീകുമാർ പറഞ്ഞു. കുട്ടിയുടെ ദേഹത്ത‌് ഏതാണ്ട‌് 22ൽ അധികം മുറിവുകൾ ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2FUQOb8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages