കൊച്ചി> ചാലക്കുടി മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ബെന്നി ബെഹനാനെതിരെ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനൊരുങ്ങി കിഴക്കമ്പലത്ത് ട്വന്റി 20. കിഴക്കമ്പലംകാരെ ഒന്നടങ്കം ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്ത ബെന്നി ബെഹനാന് വോട്ടില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ട്വന്റി 20 മാർച്ച് സംഘടിപ്പിക്കുന്നത്. നേരത്തെ "ഇത് പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പാണ്, ഇന്ത്യൻ പാർലമെന്റിലേക്ക്.. ഇവിടെ ഒരു മൂലയിലുള്ള പഞ്ചായത്ത് വിചാരിച്ചാൽ ഒരു ചുക്കും നടക്കില്ല' എന്ന ബെന്നി ബെഹനാന്റെ പരാമർശത്തിൽ വലിയ പ്രതിഷേധമാണ് ട്വന്റി 20യിൽ ഉയർന്നത്.
ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് കിഴക്കമ്പലം അന്ന ജങ്ഷനിൽ നിന്നാണ് മാർച്ച് ആരംഭിക്കുന്നത്. നേരത്തെ ചാലക്കുടി മണ്ഡലത്തിൽ ട്വന്റി 20 സ്ഥാനാർഥിയായി ഡിജിപി ജേക്കബ് തോമസിനെ പ്രഖ്യാപിക്കിച്ചെങ്കിലും പിന്നീട് പിവൻവലിച്ചിരുന്നു.
from Kerala || Deshabhimani Online News http://bit.ly/2IlZYAf
via IFTTT
No comments:
Post a Comment