കൽപ്പറ്റ> സംസ്‌ഥാനത്തെ 20 മണ്‌ഡലങ്ങളിലെ ഒരു സ്‌ഥാനാർത്ഥി മാത്രമാണ് രാഹുൽഗാന്ധിയെന്നും വിജയിക്കാൻ തന്നെയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി വയനാട്ടിൽ മത്സരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.വയനാട്ടിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇവിടെ 20 ൽ ഒന്ന് മാത്രമാണ് രാഹുൽ ഗാന്ധി. 20 മണ്ഡലത്തിലും നമുക്ക് യുഡിഎഫ് എതിരാളികൾ ഉണ്ട്. അതിലൊരാൾ മാത്രമാണ് രാഹുൽ ഗാന്ധി. 20 മണ്‌ഡലങ്ങളിൽ ചിലതിൽ കോൺഗ്രസിന് ആർഎസ്‌എസ് ബിജെപി സഹായം ലഭിക്കുന്നത് പരസ്യമായ രഹസ്യമാണ്. എല്ലായിടത്തും നാം ഇതേ ശക്‌തികളെതന്നെയാണ് നേരിടുന്നത്. വയനാട്ടിലും നാം ശക്‌തമായ മത്സരം കാഴ്‌ചവെക്കണം. വിജയിക്കാൻ തന്നെയാണ് എൽഡിഎഫ് മത്സരിക്കുന്നത്. അക്കാര്യത്തിൽ ഇടതുപക്ഷത്തിന് ലഭിച്ച നല്ല സ്‌ഥാനാർത്ഥി തന്നെയാണ് പി പി സുനീർ എന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ സ്‌ഥാനാർത്ഥിത്വം ആലോചനയിൽ വരുമ്പോൾ തന്നെ ഞങ്ങൾ പറഞ്ഞിരുന്നു എന്ത് സന്ദേശമാണ് കോൺഗ്രസ് ഇതിലൂടെ നൽകാൻ ശ്രമിക്കുന്നതെന്ന്. നിങ്ങൾ ആരെ നേരിടാനാണ് വരുന്നത്. എൽഡിഎഫിനെ നേരിടാൻ ആണ് നിങ്ങൾ വരുന്നത്. ഇടതുപക്ഷമാണ് ഇന്ന് രാജ്യത്ത് തകർക്കപ്പെടേണ്ട ശക്‌തി എന്ന സന്ദേശം നിങ്ങൾ നൽകുന്നു. ഇടതുപക്ഷമാണോ തകരേണ്ടത്.. വർഗീയതക്കെതിരെ ഉറച്ച നിലപാടെടുത്ത് ഇന്ന് പോരാടുന്നത് ഇടതുപക്ഷ മാണ്.ആ ഇടതുപക്ഷം തകരണമെന്ന് നിങ്ങൾ നിലപാടെടുക്കുമ്പോൾ ആരെയാണ് സഹായിക്കുന്നത്. നിങ്ങൾ ആർക്കുവേണ്ടി നിലകൊള്ളുന്നു.
ഇവിടെ മൽസരിക്കുമ്പോൾ തെക്കെയിന്ത്യയിലാകെ ബിജെപിയെ നേരിടലാകുമെന്നാണ് ഒരു നേതാവ് പറഞ്ഞത്. എന്ത് പരിഹാസ്യമാണത്. ഇവിടെ നേരിടാൻ ബിജെപിയുണ്ടോ. ഇവിടെ എൽഡിഎഫിനെതിരെയല്ലേ മത്സരം. ഇന്നത്തെ ഇന്ത്യൻ രാഷ്‌ട്രീയത്തിന്റെ അന്ത: സത്ത ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഇത്തരം നിൽപാട് എടുക്കുമായിരുന്നോ. അതും കോൺഗ്രസിന്റെ പാപ്പരീകരണം തന്നെയാണ്.
ബിജെപിയും സംഘപരിവാരും ഉയർത്തുന്ന വർഗീയതയിൽ നിന്ന് വേറിട്ട് നിൽക്കാൻ എന്തുകൊണ്ടാണ് കോൺഗ്രസിന് കഴിയാത്തത്. ഇന്ന് രാജ്യമാകെ മതനിരപേക്ഷത നമ്മുടെ രാജ്യത്തിന് ചേർന്നതല്ല എന്ന് ആർഎസ്‌എസ് കാണുന്നു. ആർഎസ്‌എസ് നിലപാട് ബിജെപി അംഗീകരിച്ച് നടപ്പാക്കാൻ ശ്രമിക്കുന്നു.
ആ സന്ദർഭത്തിൽ സാധാരണ നിലയ്‌ക്ക് മത നിരപേക്ഷതയുടെ സംരക്ഷണത്തിന് ന് ഉറച്ച നിലപാട് കോൺഗ്രസിനെ പോലെ ഒരു പാർടി സ്വീകരിക്കേണ്ടേ. എതെങ്കിലും ഒരു ഘട്ടത്തിൽ വർഗീയതയോട് വിട്ടുവിഴ്‌ചയില്ലാത്ത സമീപനം സ്വീകരിക്കാൻ കോൺഗ്രസിന്് കഴിഞ്ഞിട്ടുണ്ടോ. മതനിരപേക്ഷത സംരക്ഷിക്കാൻ വർഗീയതയുമായി സമരസപ്പെടാതിരിക്കണം. കോൺഗ്രസിന് ഏതെങ്കിലും ഘട്ടത്തിൽഅതിന് കഴിഞ്ഞിട്ടുണ്ടോ.
ബിജെപിയുടെ റിക്രൂ്ട്ടിങ് സെന്ററാണോ കോൺഗ്രസ്. മഹരാഷ്‌ട്രയിൽ കോൺഗ്രസിന്റെ പ്രതിപക്ഷനേതാവ് ബിജെപി യോഗങ്ങളിൽ പോയി പ്രസംഗിക്കുന്നു. അവിടെ ബിജെപി സ്‌ഥാനാർത്ഥി പ്രതിപക്ഷ നേതാവിന്റെ മകൻ.. ഇതെല്ലാം കോൺഗ്രസിൽ അല്ലാതെ വേറെ എവിടേയെങ്കിലും നടക്കുമോ. ഇവിടെ ഒരു സ്‌ഥാനാർത്ഥി. രാഹുൽ ഗാന്ധിയുടെ ഘടാഘടിയൻ അനുയായികൂടിയാണ്. കഴിഞ്ഞ ദിവസം ഒരു പരസ്യം കൊടുത്തു . ജയിച്ചാൽ താൻ ബിജെപിയിലേക്ക് പോകില്ലെന്ന് . കോൺഗ്രസിന്റെ ഒരവസ്‌ഥ നോക്കണേ. ഇവരാണോ വർഗീയതയെ തോൽപ്പിക്കുന്നതെന്നും പിണറായി ചോദിച്ചു.
from Kerala || Deshabhimani Online News http://bit.ly/2UvGikE
via IFTTT
No comments:
Post a Comment