ട്രാക്കോ കേബിളിന‌് 200 കോടിയുടെ വിറ്റുവരവ‌്;നൂറുകോടി നിറവിൽ കെഎസ‌്ഡിപി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 3, 2019

ട്രാക്കോ കേബിളിന‌് 200 കോടിയുടെ വിറ്റുവരവ‌്;നൂറുകോടി നിറവിൽ കെഎസ‌്ഡിപി

കൊച്ചി
സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിൾ ചരിത്രത്തിലാദ്യമായി 200 കോടി രൂപയുടെ വിറ്റുവരവ‌് നേടി. 2017–-18 വർഷത്തെക്കാൾ 55 ശതമാനം വർധനയോടെയാണ‌് 2018 -–-19 സാമ്പത്തിക വർഷം നേട്ടമുണ്ടാക്കിയത‌്. 90 കോടിരൂപയുടെ ഓർഡർ ഇതര സംസ്ഥാനങ്ങളിൽനിന്ന‌് ലഭിച്ചതും സവിശേഷതയാണ‌്. രാജസ്ഥാനിൽനിന്ന‌് 6-0 കോടി, പഞ്ചാബ‌്–- 20, പോണ്ടിച്ചേരി–- അഞ്ച‌്, ഝാർഖണ്ഡ‌്–- രണ്ട‌് കോടിരൂപയുടെ വീതം ഓർഡറാണ‌്  ലഭിച്ചത‌്. 

അന്ന‌് പിഴനൽകി, ഇന്ന‌് കോടികൾ നൽകി
യുഡിഎഫ‌് സർക്കാരിന്റെ നാളുകളിൽ തകർച്ചയുടെ പടുകുഴിയിലായിരുന്നു ട്രാക്കോ കേബിൾസ‌്. ഓർഡറുകളനുസരിച്ച‌് സമയത്തിന‌് ഉൽപന്നം നൽകാനാകാത്ത അവസ്ഥമൂലം പലപ്പോഴും സ്ഥാപനത്തിന‌് പിഴനൽകേണ്ടിയും വന്നു. എൽഡിഎഫ‌് സർക്കാർ അധികാരത്തിലേറിയശേഷം ഇരുമ്പനം യൂണിറ്റിലെ ശേഷി വർധിപ്പിച്ചതാണ‌് ട്രാക്കോയെ ചരിത്രനേട്ടത്തിലേക്ക‌് നയിച്ചത‌്. പ്രധാന ഉൽപന്നങ്ങളിലൊന്നായ കണ്ടക്ടറുകളുടെ നിർമാണത്തിന‌് അലൂമിനിയം കൺവർഷന്റെ ശേഷി 6000 ടണ്ണിൽനിന്ന‌് 9000 ആക്കി വർധിപ്പിച്ചു. ഇതോടെ ഉൽപാദനം കൂടി. ഓർഡർ നൽകുന്നവർക്ക‌് കൃത്യസമയത്ത‌് ഉൽപന്നങ്ങൾ കൊടുക്കാനുമായി. ഇതിനൊപ്പം തിരുവല്ല പ്ലാന്റിന്റെയും ശേഷി വർധിപ്പിച്ചു.

ബിൽഡിങ‌് വയറിങ‌് യൂണിറ്റിനും നേട്ടം
2011ൽ മുൻ എൽഡിഎഫ‌് സർക്കാർ കണ്ണൂർ പിണറായിയിൽ ആരംഭിച്ച ബിൽഡിങ‌് വയറിങ‌് യൂണിറ്റ‌് യുഡിഎഫ‌് ഭരണത്തിൽ നാശോന്മുഖമായിരുന്നു. എൽഡിഎഫ‌് സർക്കാർ അധികാരത്തിലേറിയശേഷം യൂണിറ്റ‌് നവീകരിച്ചു. 2016–-17 സാമ്പത്തിക വർഷത്തിൽ അഞ്ചരക്കോടിയുടെ വിറ്റുവരവ‌് നേടി. 2017–-18ൽ പത്ത‌് കോടിയായി വർധിച്ചു.  2018–-19ൽ 17.5 കോടിയാണ‌്  വിറ്റുവരവ‌്. ഇത‌് സ്വതന്ത്ര യൂണിറ്റായി വികസിപ്പിക്കുമെന്ന‌് മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ് പറഞ്ഞു.
കണ്ടക്ടറുകൾ, എ ബി കേബിളുകൾ, യു ജി കേബിളുകൾ, പേപ്പർ ഇൻസുലേറ്റഡ് കേബിളുകൾ,  ബിൽഡിങ് വയറിങ് കേബിളുകൾ എന്നിവയാണ് ട്രാക്കോയുടെ പ്രധാന ഉൽപ്പന്നങ്ങൾ.

നൂറുകോടി നിറവിൽ കെഎസ‌്ഡിപി
തിരുവനന്തപുരം
കേരള സ‌്റ്റേറ്റ‌് ഡ്രഗ‌്സ‌് ആൻഡ‌് ഫാർമസ്യൂട്ടിക്കൽസ‌് ലിമിറ്റ (കെഎസ‌്ഡിപി)ഡിന‌് നൂറ‌് കോടിയുടെ മരുന്നുൽപ്പാദിപ്പിക്കാനുള്ള ഓർഡർ കൂടി. തമിഴ‌്നാട‌്, കർണാടകം, തെലങ്കാന സംസ്ഥാനങ്ങളിലെ സർക്കാർ ആശുപത്രികളിലേക്കും ജൻഔഷധി, ഇഎസ്ഐ, സമഗ്ര ആരോഗ്യ പരിരക്ഷ പദ്ധതിയിലേക്കുമായി ബീറ്റാലാക്ടം, നോൺ ബീറ്റാലാക്ടം മരുന്നുകൾ നിർമിക്കാനാണ‌് ഓർഡർ ലഭിച്ചത‌്.

150 കോടി ഉൽപ്പാദനശേഷിയുള്ള പുതിയ നോൺ ബീറ്റാലാക്ടം പ്ലാന്റ‌് കലവൂരിൽ തുറന്ന‌് രണ്ടുമാസത്തിനകം കൈവരിച്ച നേട്ടം 1000 ദിനം പൂർത്തിയാക്കുന്ന സംസ്ഥാന സർക്കാരിന്റെ കിരീടത്തിലെ മറ്റൊരു പൊൻതൂവലാണ‌്.

യുഡിഎഫ‌് ഭരണകാലത്ത‌് കെഎസ‌്ഡിപി തകർച്ചയിലേക്ക‌് കൂപ്പുകുത്തി. 2015–-16ൽ 4.98 കോടി നഷ്ടത്തിലായിരുന്നു. കഴിഞ്ഞ ബജറ്റിൽ  വായ്പാകുടിശ്ശികയായ 121.66 കോടി സർക്കാർ ഓഹരി മൂലധനമാക്കി മാറ്റി. പലിശയും പിഴപ്പലിശയും പൂർണമായും എഴുതിത്തള്ളി.

ആഫ്രിക്കൻ രാജ്യങ്ങളിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും മരുന്ന് കയറ്റിയയക്കാനുള്ള തയ്യാറെടുപ്പിലാണ‌് കമ്പനി. അവയമാറ്റ ശാസ്ത്രക്രിയക്കുശേഷം ഉപയോഗിക്കേണ്ട 11 മരുന്നുകളിൽ എട്ടെണ്ണത്തിന്റെ നിർമാണം ആരംഭിച്ചു. അടുത്ത സാമ്പത്തികവർഷം 150 കോടിയുടെ വിറ്റുവരവ‌് പ്രതീക്ഷിക്കുന്നതായി ചെയർമാൻ സി ബി ചന്ദ്രബാബു പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2uGounA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages