തിരുവനന്തുപുരം> ആവേശക്കൊടുമുടിയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണത്തിന് അവസാനമായി. വര്‍ഗീയത വീഴും വികസനം വാഴും എന്ന മുദ്രാവാക്യമുയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുന്ന എല്‍ഡിഎഫിന്റെ കൊട്ടിക്കലാശം എല്ലാ മണ്ഡലങ്ങളെയും അക്ഷരാര്‍ഥത്തില്‍ ചുവപ്പിച്ചു. വൈകുന്നേരം ആറുമണിവരെയായിരുന്നു കൊട്ടിക്കലാശത്തിന് സമയം നല്‍കിയിരുന്നത്.
പലയിടങ്ങളിലും ബിജെപി കോണ്‍ഗ്രസ് ലീഗ് പ്രവര്‍ത്തകര്‍ സംഘര്‍ഷം സൃഷ്ടിച്ചു. ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാല്‍ കലാശക്കൊട്ട് പൊതുവെ സമാധാനപരമായിരുന്നു. വോട്ടെടുപ്പ് ദിവസം വടകരയില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

തിങ്കളാഴ്ച നിശബ്ദ പ്രചാരണത്തിന്റെ ഏകദിനവും പിന്നിട്ട് കേരളം 23 ന് ബൂത്തുകളിലേക്കു നീങ്ങും.ചൊവ്വാഴ്ച രാവിലെ ഏഴുമുതല്‍ ആറു വരെയാണ് വോട്ടെടുപ്പ്. മേയ് 23 നാണ് ഫലപ്രഖ്യാപനം
from Kerala || Deshabhimani Online News http://bit.ly/2PpdKnd
via IFTTT
No comments:
Post a Comment