മോഷണസാധനം തെരഞ്ഞ‌് 2 മണിക്കൂർ: കിട്ടിയത‌് 40 രൂപയും മൊബൈലും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 17, 2019

മോഷണസാധനം തെരഞ്ഞ‌് 2 മണിക്കൂർ: കിട്ടിയത‌് 40 രൂപയും മൊബൈലും

കളമശേരി
മോഷ്ടിക്കാനുള്ള സാധനങ്ങൾ തെരയാൻ രണ്ടു മണിക്കൂർ. ഒടുവിൽ മോഷ്ടിച്ചത് 20,000 രൂപ വിലയുള്ള മൊബൈൽ ഫോണും  കംപ്യൂട്ടർ മോണിറ്ററും 40 രൂപയും. സൗത്ത് കളമശേരി ഗാൾടെക‌്സ‌് കോട്ടിങ് എന്ന പെയിന്റിങ് സ്ഥാപനത്തിലാണ് മോഷ്ടാവ് ഞായറാഴ്ച പുലർച്ചെ 4.20 മുതൽ 6.20 വരെ ചെലവഴിച്ചത്.

ഇയാൾ അകത്തുകയറിയത് കെട്ടിടത്തിന് പുറകുവശത്തുള്ള ജനൽ ഇളക്കിമാറ്റിയാണ്. മൂന്നുനില കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ‌്ളോറിൽ കടന്ന മോഷ്ടാവ്  മേശ പരിശോധിച്ച‌് സാധനങ്ങൾ  വലിച്ച് പുറത്തിട്ടു. പിന്നീട് ഒന്നാം നിലയിലെത്തി ഭിത്തിയും അലമാരകളും കുത്തിപ്പൊളിച്ചു. അകത്തുണ്ടായിരുന്ന സാധനങ്ങളും വാരിവലിച്ച് പുറത്തിട്ടു. തുടർന്ന് മേശയിലുള്ള ഫയലുകൾ പുറത്തേക്കു വലിച്ചിട്ടു. ഇവിടെനിന്നാണ് മൊബൈൽ ഫോണും 40 രൂപയും എടുത്തത്.  ഈ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

ഓഫീസിലുണ്ടായിരുന്ന  കംപ്യൂട്ടറുകളിൽ ചിലതിന്റെ  കേബിളുകൾ കടിച്ചുപറിച്ചെടുത്ത് ഇളക്കിമാറ്റി.  തുടർന്ന് ലിഫ്റ്റ് വഴി  മോണിറ്ററുകൾ താഴെ കൊണ്ടുവന്നുവച്ചു. ലിഫ്റ്റിൽ കയറിയപ്പോൾ സിസിടിവി ക്യാമറ കണ്ട് മുഖം തൂവാല വച്ച് മറയ‌്ക്കുന്നതും  ദൃശ്യങ്ങളിലുണ്ട‌്.  മൂന്ന് മോണിറ്റർ താഴെ എത്തിച്ചെങ്കിലും ഒരെണ്ണമേ മോഷ്ടാവ് കൊണ്ടുപോയിട്ടുള്ളൂ. ഒരെണ്ണം തൊട്ടടുത്ത കെട്ടിടത്തിന്റെ സൺഷെയ്ഡിൽ ഉപേക്ഷിച്ചു.

|കെട്ടിടത്തിൽനിന്ന് ഉളിയും  സ്ക്രൂഡ്രൈവറും കണ്ടെെടുത്തു. തുടർന്ന് റോഡിലൂടെ പത്തടിപ്പാലം ഭാഗത്തേക്ക് നടന്ന മോഷ്ടാവിന്റെ വ്യക്തമായ ദൃശ്യം അടുത്ത കെട്ടിടത്തിലെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കളമശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2XkpXMC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages